സ്വപ്നങ്ങളിലെ മനുഷ്യനെ 2023 ൽ ലഭിച്ചു!! ഭാവി വരനോടൊപ്പം ലണ്ടനിൽ ചുറ്റിക്കറങ്ങി മീര നന്ദൻ.. ചിത്രങ്ങൾ വൈറൽ

മലയാളികളുടെ ഇഷ്ടതാരം മീര നന്ദന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭാവി വരൻ ശ്രീജുവിനൊപ്പം ലണ്ടനിൽ ചുറ്റിക്കറനഗ്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായാണ് ഭാവി വരന്റെ ജന്മസ്ഥലം കൂടിയായ ലണ്ടനിൽ മീര നന്ദൻ എത്തിയത്. മീര നന്ദൻ ലണ്ടൻ, സറെ ഹിൽസ് എന്നിവിടങ്ങളിൽ ശ്രീജുവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുതുവർഷ ദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒന്നിച്ചു നിൽക്കുന്ന വിഡിയോകളിൽ ഒന്ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷം കുറിച്ച വരികളാണ് ഏറെ ശ്രദ്ധേയം. 2023 മികച്ച വർഷമായിരുന്നുവെന്നും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാത്ത ഒരു വ്യക്തിയെന്ന നിലയിൽ തന്റെ സ്വപ്നങ്ങളിലെ മനുഷ്യനെ 2023 ൽ ലഭിച്ചുവെന്നും കുറിച്ച മീര നന്ദൻ 2024 വേഗം എത്താനായി കാത്തിരിക്കുന്നു എന്നും സ്വപ്നങ്ങളിലെ മനുഷ്യന് വേണ്ടി ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
തന്റെ മികച്ച ക്രിസ്മസുകളിൽ ഒന്നാണ് ഇത്തവണ കഴിഞ്ഞു പോയതെന്നും ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങൾക്ക് ഒപ്പം മീര കുറിച്ചിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഒരു വർഷം കഴിഞ്ഞാകും വിവാഹമെന്നാണ് വിവാഹ നിശ്ചയ വേളയിൽ മീര തന്നെ അറിയിച്ചത്. ലണ്ടനിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീജുവിനെ കണ്ടെത്തുന്നത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...