ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും അഴകിയ രാവണിനിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന് ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവന് അറിയപ്പെടുന്നത്. മുന്‍നിര നായകന്മാര്‍രക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.
ഇപ്പോഴിതാ താന്‍ അഭിനയിച്ച സിനിമയിലെ ഒരു രംഗത്തെക്കുറിച്ചുള്ള കാവ്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അഴകിയ രാവണന് എന്ന ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ചുള്ള കാവ്യയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുമ്പ് മഴവില്‍ മനോരമയിലെ കഥ ഇതുവരെ എന്ന പരിപാടിയില്‍ കാവ്യ അതിഥിയായിരുന്നു എത്തിയിരുന്നു. ഈ സമയത്ത് സംവിധായകന് കമല്‍ ആണ് അഴകിയ രാവണനിലെ രംഗം ചിത്രീകരിച്ചതിന്റെ കഥ പങ്കുവെക്കുന്നത്.
”പാട്ടിന് ഇടയില്‍ മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിക്കുന്ന ഒരു പയ്യനെ കാവ്യ ഉമ്മ വെക്കുന്നൊരു ഷോട്ടുണ്ട്. കുളപ്പടവില്‍ വച്ച്. ഈ സീനിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നാണമോ ടെന്‍ഷനോ ഒക്കെ കാരണം കാവ്യ അമ്മയോട് ഞാന്‍ ഉമ്മ വെക്കില്ല എന്ന് പറഞ്ഞില്ല. കാവ്യുടെ ഒരു സ്റ്റൈല്‍ ഉണ്ടല്ലോ ആ സ്റ്റൈലിലാണ് പറയുന്നത്. ഏയ് അയാളെ ഞാന്‍ ഉമ്മ വെക്കില്ല! എന്ത് പറഞ്ഞിട്ടും കാവ്യ സമ്മതിച്ചില്ല. ലാല്‍ ജോസ് ആ സിനിമയുടെ അസോസിയേറ്റായിരുന്നു. ഞാന്‍ ലാലുവിനോട് കാവ്യയോട് പറയാന്‍ പറഞ്ഞു” കമല്‍ പറയുന്നു.
നായിക നായികയെ ഉമ്മ വെക്കുന്നതല്ലല്ലോ, കുട്ടികള്‍ തമ്മിലല്ലേ. അങ്ങനെ എന്തൊക്കയോ പറഞ്ഞ് ലാലുവാണ് കാവ്യയെ സോപ്പിട്ട് കൊണ്ടു വരുന്നത്. കാവ്യ ആദ്യം പറഞ്ഞത്, അങ്കിളേ ഇവിടെ ആരും നില്ക്കാന് പാടില്ല എല്ലാവരും പോകണം എന്നായിരുന്നു. എല്ലാവരും പോയാല്‍ പിന്നെ ആര് ഷൂട്ട് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ അങ്കിള്‍ മാത്രം നിന്നാ മതിയെന്ന് കാവ്യ പറഞ്ഞു. അത് ശരിയാകില്ല ക്യാമറാമാന് വേണമെന്ന് ഞാന്‍ പറഞ്ഞുവെന്നും കമല്‍ പറയുന്നു.
ആ തടിയന് നിന്നാല്‍ എനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് കാവ്യ പറഞ്ഞു. തടിയന് എന്നുദ്ദേശിച്ചത് ക്യാമറാമാന് സുകുമാരനെയാണ്. എന്നാ അച്ഛനേയും അമ്മയേയും പുറത്താക്ക് അമ്മയുണ്ടേല് ഞാന്‍ ഉമ്മ വെക്കില്ലെന്ന് കാവ്യ പറഞ്ഞു. അങ്ങനെ അമ്മയെ പുറത്താക്കിയിട്ടാണ് കാവ്യ ഉമ്മ വെക്കുന്നത് ഷൂട്ട് ചെയ്തത്. ആ സിനിമയിലേയും സന്ദര്‍ഭം അങ്ങനെയാണ്. ഭയങ്കര ചമ്മലോടെ വന്ന് ഉമ്മ വെക്കുന്നത്. അതിനാല്‍ കറക്ട് ഭാവം തന്നെ കാവ്യയുടെ മുഖത്ത് വരികയും ചെയ്തുവെന്നാണ് കമല്‍ പറയുന്നത്. പിന്നാലെയാണ് കാവ്യ സംസാരിക്കുന്നത്.
എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. ആ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി കുറേനാളുകളായി എന്നെ അവര്‍ ബ്രെയിന്‍ വാഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അന്ന് എന്റെയടുത്ത് വന്ന് ഭയങ്കര കഥ. സ്കൂളിലെ കഥയൊക്കെ പറയുന്നുണ്ട്. എനിക്ക് ഒന്നും മനസിലായില്ല. മമ്മൂക്കയുടെ കുട്ടിക്കാലം അഭിനയിച്ച പയ്യന് എന്റെ ചേട്ടന്റെ അതേ പ്രായമാണ്. ചേട്ടന് മോള് ഉമ്മ കൊടുക്കില്ലേ എന്ന് ചോദിച്ചു. കൊടുക്കും എന്ന് ഞാന്‍ പറഞ്ഞുവെന്നാണ് കാവ്യ പറയുന്നത്.
ആ ചേട്ടനെ പോലെ തന്നെ ഈ ചേട്ടനും, അതേ പ്രായം അതേ ക്ലാസില്‍ പഠിക്കുന്നു അപ്പോള്‍ ഉമ്മ കൊടത്തൂടെ എന്നൊക്കെ പറഞ്ഞാണ് എന്നെ സമ്മതിപ്പിക്കുന്നത്. ഞാന്‍ ഉമ്മ കൊടുത്തതും അവരൊക്കെ കൂടെ എന്നെ കളിയാക്കാന്‍ തുടങ്ങി. എന്നാലും ഞങ്ങള്‍ ഒന്ന് ചേട്ടനെ പോലെ എന്ന് പറഞ്ഞപ്പോളേക്കും നീ ഉമ്മ കൊടുത്തില്ലേ എന്ന്. ഞാന്‍ കരഞ്ഞ് വിളിച്ചു. പക്ഷെ ഇന്നും എന്നോട് ആളുകള്‍ ചോദിക്കുന്ന രംഗമാണത്. ഒറിജിനലായ ചമ്മല് തന്നെയായിരുന്നു അതെന്നും കാവ്യ പറയുന്നു.
അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാളയാര്‍ പരമശിവന്റെ രണ്ടാം ഭാഗത്തില്‍ ഉപ്പായും കാവ്യയെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...