
News
ചരിത്ര നേട്ടവുമായി ഷാരൂഖ് ഖാന്; ഒരു വര്‍ഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടന്!
ചരിത്ര നേട്ടവുമായി ഷാരൂഖ് ഖാന്; ഒരു വര്‍ഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടന്!

ഷാരൂഖ് ഖാനെ സംബന്ധിച്ച് ഒരു ബ്ലോക്ക് ബസ്റ്റര്‍ വര്‍ഷമായിരുന്നു 2023. 1000 കോടി എന്ന് രണ്ട് സൗഭാഗ്യങ്ങള്‍ ഷാരൂഖിനെ എത്തിച്ചത് ഇന്ത്യന്‍ സിനിമ ചരിത്രത്തിന്റെ നെറുകയിലാണ്. പഠാനും, ജവാനും ശേഷം ഡങ്കിയും വിജയകരമായിരുന്നു.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ ഫെസ്റ്റിവല്‍ സൃഷ്ടിച്ച താരത്തിന്റെ വരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ ഒരു വര്‍ഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടനായിരിക്കുകയാണ് ഷാരൂഖ് ഖാന്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് അദ്ദേഹത്തിന്റെ ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. പഠാനും ജവാനും ഡങ്കിയും നല്കിയ വിജയമാണ് താരത്തിന് ഈ ചരിത്ര നേട്ടമുണ്ടാകാന്‍ കാരണമായത്.
2018ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷമാണ് ഷാരൂഖ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത്. ശേഷം റോക്കട്രി സിനിമയിലൂടെ കാമിയോ റോളിലെത്തിയ ഷാരുഖിനെ ആരാധകര്‍ ഏറ്റെടുത്തുവെങ്കിലും ചരിത്രം കുറിച്ചത് അദ്ദേഹം നായകനായി എത്തിയ പഠാനിലാണ്.
1,050.30 കോടിയാണ് ചിത്രം ആഗോള തലത്തില്‍ കളക്ട് ചെയ്തത്. അങ്ങനെ, 2023 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി പാഠന്‍. ഈ റെക്കോര്‍ഡ് തകര്‍ക്കുന്നത് ഷാരൂഖിന്റെ തന്നെ ജവാനാണ്. ലോകമെമ്പാട് നിന്നും 1,140 കോടിയാണ് ചിത്രം നേടിയത്. ഇപ്പോള്‍ ‘ഡങ്കി’യാണ് താരം.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...