
News
ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന് അന്തരിച്ചു
ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന് അന്തരിച്ചു
Published on

പ്രമുഖ ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന് (53) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ബെംഗളൂരുവില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയതായിരുന്നു ജോളി ബാസ്റ്റിന്.
മൃതദേഹം ബെംഗളൂരിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബെംഗളൂരുവില്‍ വെച്ച് നടക്കും. കണ്ണൂര്‍ സ്ക്വാഡ്, അയാളും ഞാനും തമ്മില്‍, കമ്മട്ടിപാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഫൈറ്റ് മാസ്റ്റര്‍ ആയി ജോളി ബാസ്റ്റിന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബൈക്ക് സ്റ്റണ്ടിലുടെയാണ് സിനിമയിലെത്തുന്നത്. വിവിധ ഭാഷകളിലായി 400ല്‍ പരം ചിത്രങ്ങളില്‍ ഫൈറ്റ് ഡയറക്ടറായിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി ഭാഷകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കന്നടയിലായിരുന്നു ജോളി ബാസ്റ്റിന് സജീവ സാന്നിധ്യമായിരുന്നത്.
അഭിനേതാവിന്റെ റോളിലുമെത്തിയ ജോളി ബാസ്റ്റിന് കന്നടയില്‍ ‘നികാകി കാടിരുവെ’ എന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഗായകന് കൂടിയായ ജോളിക്ക് സ്വന്തമായി ഓര്‍ക്കസ്ട്ര ടീമുമുണ്ടായിരുന്നു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...