
Social Media
മകള്‍ റാഹയുടെ മുഖം പരസ്യമാക്കി രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും
മകള്‍ റാഹയുടെ മുഖം പരസ്യമാക്കി രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും

ബോളിവുഡ് സിനിമയില്‍ ദമ്പതികളില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും. പുതിയ ചിത്രമായ അനിമല്‍ 1,000 കോടി കളക്ഷന്‍ സ്വന്തമാക്കിയതിന്റെ നേട്ടത്തിലാണ് രണ്ബീറെങ്കില് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് ആലിയ. ഇപ്പോഴിതാ മകള്‍ റാഹയുടെ പേരിലാണ് ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
2022 ഏപ്രില്‍ 14 നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇതേവര്‍ഷം നവംബര്‍ ആറിനാണ് രണ്‍ബീറിനും ആലിയക്കും കുഞ്ഞ് പിറന്നത്.
കുഞ്ഞിന്റെ മുഖം ഇരുവരും ഒരിടത്തും കാണിച്ചിരുന്നില്ല. ഇപ്പോള്‍ മകള്‍ റാഹയുടെ മുഖം ക്യാമറകള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍ബീറും ആലിയയും. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
നടന് കുനാല്‍ കപൂറിന്റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് മൂവരും ക്യാമറകള്‍ക്ക് മുന്നില്‍പ്പെട്ടത്. പിന്നെ ഒരുമിച്ചുതന്നെ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തു.
നിരവധി പേരാണ് ഈ വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. റാഹയെ കണ്ടാല്‍ മുത്തച്ഛന് റിഷി കപൂറിനെപ്പോലെയുണ്ടെന്നായിരുന്നു മിക്കവരും കമന്റ്ചെയ്തത്. റിഷി കപൂര്‍ പുനര്ജനിച്ചുവന്നതാണോയെന്നായിരുന്നു വേറൊരു പ്രതികരണം.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...