Social Media
ശ്രീലങ്കയില്‍ ഓട്ടോ ഓടിച്ച് കനിഹ; സിനിമയില്ലെങ്കിലും ജീവിക്കാമല്ലോയെന്ന് കമന്റുകള്‍!
ശ്രീലങ്കയില്‍ ഓട്ടോ ഓടിച്ച് കനിഹ; സിനിമയില്ലെങ്കിലും ജീവിക്കാമല്ലോയെന്ന് കമന്റുകള്‍!
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ കനിഹ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. ശ്രീലങ്കയില്‍ ഓട്ടോ ഓടിക്കുന്ന വീഡിയോയാണ് കനിഹ പങ്കുവെച്ചത്. ശ്രീലങ്കയില്‍ എത്തിയപ്പോള്‍ താന്‍ ഓട്ടോ ഓടിക്കാന്‍ പഠിച്ചതിനെ കുറിച്ചും കയ്യില്‍ അറിയാവുന്ന ഒരു തൊഴിലുണ്ട് എന്നും കനിഹ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. ‘കൈവശം ഒരു തൊഴില്‍ ഉണ്ട്, ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നത് എന്ത് രസമാണ്’ എന്നാണ് കനിഹ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
ശ്രീലങ്കയിലെ യാത്രയ്ക്കായി റെന്റിന് എടുത്ത ഓട്ടോയാണിത് എന്നും കനിഹ ക്യാപ്ഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കനിഹ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സിനിമയില്ലെങ്കിലും ഓട്ടായോടിച്ച് ജീവിക്കാലോ, ശ്രീലങ്കയില്‍ ആയത് നന്നായി കേരളത്തിലെങ്ങാനും ആയിരുന്നേല്‍ കാണായിരുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം, അടുത്തിടെ ഉണ്ടായ ചെന്നൈ പ്രളയത്തില്‍ നടി അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയിരുന്നു. പുറത്തിറങ്ങാന്‍ നിവൃത്തിയില്ലെന്നും ഇവിടെ നിന്നും ആരെങ്കിലും വന്ന് രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു കൊണ്ടുള്ള കനിഹയുടെ പോസ്റ്റ് ശ്രദ്ധ നേടുകയും, വിശാല്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം നടിയെയും രക്ഷാപ്രവര്‍ത്തകര്‍ എത്തി രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
ഇടക്കാലത്ത് വിവാഹവും കുഞ്ഞിന്റെ ജനനവുമായൊക്കെയായി ചെറിയ ഇടവേളയെടുത്തെങ്കിലും തിരിച്ചുവരവില്‍ നായിക പ്രാധാന്യമുള്ള മികച്ച വേഷങ്ങള്‍ കനിഹയ്ക്ക് ലഭിച്ചു. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് കനിഹ ഇപ്പോള്‍. തമിഴില്‍ എതിര്‍നീചല്‍ എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം. കുടുംബ പ്രേക്ഷകരുടെ ജനപ്രിയ പരമ്പര സണ്‍ ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്.
അതേ സമയം കരിയറില്‍ വിജയകരമായി മുന്നോട്ട് പോകുമ്പോഴും ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ കനിഹയ്ക്ക് ഉണ്ടായിട്ടുണ്ട്. ജനിച്ചപ്പോള്‍ മകനുണ്ടായിരുന്ന ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അമ്മ അര്‍ബുദ ബാധിത ആയതുമൊക്കെ കനിഹയെ തളര്‍ത്തു കളഞ്ഞ സംഭവമാണ്. ഇതില്‍ മകന്റെ അസുഖം തന്നെ തളര്‍ത്തിയതിനെ കുറിച്ചും അവന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുമൊക്കെ കനിഹ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
ഞാന്‍ വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്. എന്റെ വികാരങ്ങള്‍ ഞാന്‍ അത്ര പെട്ടെന്ന് ആരെയും കാണിക്കാറില്ല. പലര്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് പറയുമ്പോള്‍ അവരുടെ മനസ്സിലുള്ള ഭാരം കുറയും. പക്ഷെ ഞാന്‍ അങ്ങനെയല്ല. ആ പ്രശ്‌നം എന്റെ ഉള്ളില്‍ കിടന്ന് തന്നെ ഭേദമാകും. ഞാന്‍ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍, പാട്ട് വെച്ച് കാറിലിരുന്ന് കരയും.
എനിക്കത് ശരിക്കും ഇഷ്ടമാണ്. അങ്ങനെ ചെയ്താല്‍ എന്തെന്നില്ലാത്ത ഒരു ശക്തി എനിക്ക് തോന്നും. ചികിത്സയ്ക്കിടെ അമ്മ അനുഭവിക്കുന്ന വേദന കണ്ട് ഞാന്‍ തകര്‍ന്നുപോയി. സുരക്ഷ മുന്‍നിര്‍ത്തി അമ്മയുടെ സ്തനങ്ങള്‍ മുറിച്ചുമാറ്റി. അത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്നാല്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് ഉള്‍പ്പെടെയുള്ള ചില പോസിറ്റീവ് കാര്യങ്ങള്‍ ചെയ്തുകൊണ്ട് ഞാന്‍ ആ സമയങ്ങളെ നേരിട്ടു.’ എന്നും കനിഹ പറഞ്ഞിരുന്നു.
അതേസമയം, അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിന്‍, ചിയാന്‍ വിക്രം ഷങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ അന്യന്‍ എന്നീ ചിത്രങ്ങളിലെ നായികമാര്‍ക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്.
ശ്രേയ സരണ്‍, ജെനീലിയ, സദ എന്നിവര്‍ക്ക് വേണ്ടിയാണു കനിഹ ശബ്ദം നല്‍കിയത്. സിനിമയില്‍ നിലവില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കനിഹ. ‘പാപ്പന്‍’ എന്ന ചിത്രത്തിലാണ് ഒടുവില്‍ കനിഹ പ്രത്യക്ഷപ്പെട്ടത്. തമിഴില്‍ താരത്തിന്റെതായി ‘യാദും ഊരെ യാവരും കേളിര്‍’ എന്ന ചിത്രവും എത്തിയിരുന്നു. ‘വെപ്പണ്‍’ എന്ന ചിത്രമാണ് ഇപ്പോള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.