
News
2023ലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ്സ് കളക്ഷന്‍ നേടിയ ചിത്രം; ബാര്‍ബി ഒടിടിയിലേയ്ക്ക്
2023ലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ്സ് കളക്ഷന്‍ നേടിയ ചിത്രം; ബാര്‍ബി ഒടിടിയിലേയ്ക്ക്
Published on

ബാര്‍ബി ഡോളിനെ പ്രധാന കഥാപാത്രമാക്കി ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബാര്‍ബി’. ക്രിസ്റ്റഫര്‍ നോളന് ചിത്രം ‘ഓപ്പണ്‍ഹൈമറി’നോട് ഏറ്റുമുട്ടിയ സിനിമ ആഗോളതലത്തില്‍ റെക്കോഡ് കളക്ഷന്‍ നേടിയാണ് തിയേറ്റര്‍ റണ്‍ അവസാനിപ്പിച്ചത്. ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ചിത്രം.
ആമസോണ്‍ െ്രെപമിലും ബുക്ക് മൈ ഷോയിലും വാടക അടിസ്ഥാനത്തില്‍ നേരത്തെ സിനിമ സ്ട്രീം ചെയ്തിരുന്നു. ഡിസംബര്‍ 21 മുതല്‍ ജിയോ സിനിമയില്‍ സിനിമ ലഭ്യമാകും. 128-145 മില്ല്യണ്‍ ഡോളര്‍ നിര്‍മ്മാണ ചെലവ് കണക്കാക്കുന്ന സിനിമ 1.386 ബില്ല്യണ്‍ ഡോളര്‍ കളക്ഷന്‍ നേടി. 2023ലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ്സ് കളക്ഷന്‍ ആണ് സിനിമയുടേത്.
മികച്ച സംവിധായകയ്ക്കുള്ള ഓസ്കര് നോമിനേഷന് ലഭിച്ച സംവിധായികയാണ് ഗ്രെറ്റ ഗെര്‍വിഗ്. സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങാത്ത ‘ലേഡി ബേഡ്’, പാട്രിയാര്‍ക്കിയെ പൊളിച്ചെഴുതുന്ന ‘ലിറ്റില്‍ വിമണ്‍’ പോലുള്ള സിനിമകളുടെ സംവിധായിക ബാര്‍ബിയുടെ ലോകത്തെ എങ്ങനെ പൊളിച്ചെഴുതുമെന്ന പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക്.
മാര്‍ഗോട്ട് റോബിയും റയാന് ഗോസ്ലിംഗും ആയിരുന്നു ബാര്‍ബി, കെന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ലോകമെമ്പാടും ബാര്‍ബി പാവകളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....