
News
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റമുട്ടാനൊരുങ്ങുന്നത് കങ്കണ റണാവത്തും പരനീതി ചോപ്രയും?
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റമുട്ടാനൊരുങ്ങുന്നത് കങ്കണ റണാവത്തും പരനീതി ചോപ്രയും?
Published on

2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബോളിവുഡ് നടിമാരായ കങ്കണ റണാവത്ത് പരനീതി ചോപ്ര എന്നിവര്‍ ഏറ്റുമുട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍. നടി കങ്കണ റണാവത്ത് അടുത്ത വര്‍ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സീറ്റ് തരികയാണെങ്കില്‍ മത്സരിക്കുമെന്നും നടി പറഞ്ഞിരുന്നു.
ചണ്ഡീഗഢ് സീറ്റില്‍ നിന്നാണ് കങ്കണ ജനവിധി തേടുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ഥിയായ കിരണ്‍ ഖേര്‍ ആണ് രണ്ടു തവണയും ചണ്ഡീഗഢിനെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ എത്തിയത്. എന്നാല്‍ മണ്ഡലത്തില്‍ ഒരു തരത്തിലുമുള്ള വികസനവും ഉണ്ടായിട്ടില്ല വിവാദവും ഉയരുന്നുണ്ട്. അതിനാല്‍ ബിജെപി കങ്കണയെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രാഘവ് ഛദ്ദയുടെ ഭാര്യയും നടിയുമായ പരിനീതി ചോപ്രയെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ എഎപിയും പരിഗണിക്കുന്നുണ്ട്. ഇതോടെ ചണ്ഡീഗഢ് ലോക്സഭ സീറ്റില്‍ രണ്ട് ബോളിവുഡ് നായികമാര്‍ ഏറ്റുമുട്ടും എന്നാണ് അഭ്യൂഹങ്ങള്‍.
എന്നാല്‍ ചണ്ഡീഗഡില്‍ മത്സരിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകുന്നു എന്ന വാര്‍ത്തക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. ന്യൂസ് റിപ്പോര്‍ട്ടുകളുടെ സ്ക്രീന്‍ഷോര്‍ട്ട് സഹിതമാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുന്നത്.
‘ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ കുറിച്ച് എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും സത്യമല്ല’ എന്നാണ് കങ്കണ കുറിച്ചത്.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...