കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് ഋഷഭ് ഷെട്ടി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് കൂടിയായിരുന്നു കാന്താര. സംവിധാന മികവു കൊണ്ടും പ്രകടനംകൊണ്ടും രാജ്യം മുഴുവന്‍ ഉറ്റു നോക്കിയ ചിത്രമായിരുന്നു കാന്താര. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും ആരംഭിച്ച് കഴിഞ്ഞു.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു കാന്താരയ്ക്ക്. ഒപ്പം രജത മയൂരവും ക്യാഷ് െ്രെപസും താരം നേടിയിരുന്നു. തുടര്‍ന്ന് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബോളിവുഡിലേയ്ക്ക് അവസരം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍ ഇങ്ങനെ..
‘കാന്താരയുടെ വിജയത്തിന് ശേഷം ഹിന്ദിയില്‍ നിന്ന് മാത്രമല്ല മറ്റു ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് കന്നട സിനിമയാണ് എന്നും പ്രിയപ്പെട്ടത്. കന്നഡ സിനിമാ വ്യവസായം വിട്ടുപോകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല. അതൊരു വികാരമാണ്. ഒരു ഹിറ്റ് നല്‍കിയശേഷം താന്‍ കന്നഡ വിട്ടുപോകുമെന്ന് ആരും കരുതരുതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു’.
കന്നഡ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അവാര്‍ഡ് ലഭിക്കുന്നത്. പുരസ്കാര സന്തോഷം നിര്‍മ്മാതാക്കളായ ഹോബാലെ ഫിലിംസ് പങ്കുവച്ചിരുന്നു.