Connect with us

വായ തുറന്നാലേ ലോക്കൽ ആണെന്ന്.. അവളിൽ എനിക്ക് ഇഷ്ടമായതും അത് തന്നെയാണ്! പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ…

Actor

വായ തുറന്നാലേ ലോക്കൽ ആണെന്ന്.. അവളിൽ എനിക്ക് ഇഷ്ടമായതും അത് തന്നെയാണ്! പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ…

വായ തുറന്നാലേ ലോക്കൽ ആണെന്ന്.. അവളിൽ എനിക്ക് ഇഷ്ടമായതും അത് തന്നെയാണ്! പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ…

കഴിഞ്ഞ മാസം ആദ്യം ചെന്നൈയില്‍വെച്ചാണ് നടന്‍ കാളിദാസ് ജയറാമിന്റേയും മോഡല്‍ തരിണി കലിംഗരായരുടേയും വിവാഹിനിശ്ചയം കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങ് പെട്ടന്ന് തന്നെ വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയം വീട്ടിൽ എങ്ങനെയാണ് അറിയിച്ചതെന്ന് പറയുകയാണ് കാളിദാസ്. യഥാർത്ഥത്തിൽ സഹോദരി ചക്കിയാണ് പ്രണയം കണ്ടുപിടിച്ചതെന്ന് കാളിദാസ് പറയുന്നു.’ വീട്ടിൽ പറയുന്നതിന് മുൻപ് വീട്ടിൽ പിടിക്കുകയായിരുന്നു. ഞാൻ തരുണിയെ എന്റെ കാറിൽ ഡ്രോപ് ചെയ്യാറുണ്ട്. ഒരു തവണ എന്റെ ബ്ലൂടൂത്തിൽ താരിണിയുടെ ഐഫോണിന്റെ പേര് കാണിച്ചു.

ചക്കിയാണ് കണ്ടെത്തിയത്. അതവൾ വീട്ടിൽ പറഞ്ഞു. താരിണിയെ കണ്ടപ്പോൾ വലിയ സീൻ കാണിക്കുന്ന പോലൊരു ആണാളാണെന്നാണ് തോന്നിയത്. എന്നാൽ ഇപ്പോഴാണ് മനസിലായത്, വായ തുറന്നാലേ ലോക്കൽ ആണെന്ന്. അവളിൽ എനിക്ക് ഇഷ്ടമായതും അത് തന്നെയാണ്’, കാളിദാസ് പറഞ്ഞു. ആദ്യം ഒരു പരിപാടിയിൽ കണ്ടപ്പോൾ എന്നോട് സംസാരിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല. വലിയ ആറ്റിറ്റ്യൂഡ് കാണിച്ച് നിൽക്കുകയായിരുന്നു.ഞാനും അതേ ആറ്റിറ്റ്യൂഡ് ഇട്ടു. എന്നാലും എനിക്ക് സംസാരിക്കണമെന്ന് ഉണ്ടായിരുന്നു. അങ്ങനെ ഇൻസ്റ്റഗ്രാമിലൂടെ അവളെ ഞാൻ സ്റ്റോക്ക് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കണ്ടപ്പോൾ ഇൻസ്റ്റഗ്രാമിൽ ക്ലോസ് ഫ്രണ്ട്സിൽ ആഡ് ചെയ്ത് ഒരു സ്റ്റോറി ഷെയർ ചെയ്തു. ലൗ ക്വോട്ട് ഇട്ട്. ഇത് താരിണി അവളുടെ ബെസ്റ്റ് ഫ്രണ്ടിന് അയച്ച് കൊടുത്തു’, പ്രണയം തുടങ്ങിയതിനെ കുറിച്ച് കാളിദാസ് പറഞ്ഞു.

മറ്റൊരാളായി ഞാൻ താരിണിയെ കണ്ടിട്ടേ ഇല്ല. അവളെ കുറിച്ച് പറയാൻ വാക്കുകളില്ല’, കാളിദാസ് പറഞ്ഞു. 2021 മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരി കൂടിയാണ്. മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 22-കാരിയായ തരുണി ചെന്നൈ സ്വദേശിനിയാണ്.‌ 2021 ലായിരുന്നു താൻ താരിണിയുമായി പ്രണയത്തിലാണെന്ന് കാളിദാസ് വെളിപ്പെടുത്തിയത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top