കൂർക്കഞ്ചേരിയില്‍ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിലേക്ക് ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തി യുവാവ് .ബിജെപിയുടെ പരിപാടിയിൽഇന്ന് രാവിലെയാണ് സംഭവം.പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വേദിയിലേക്കു തള്ളിക്കയറാൻ യുവാവ് ശ്രമിച്ചത്. ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയ യുവാവിനെ ബിജെപി പ്രവർത്തകർ പിടിച്ചുവച്ചു പൊലീസിനു കൈമാറുകയും ചെയ്തു .
തളിക്കുളം സ്വദേശി സുരേഷ് കുമാറിനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേന്ദ്രപദ്ധതികളെ കുറിച്ച് അറിവ് പകരാനും പങ്കുചേര്‍ക്കാനും ലക്ഷ്യമിട്ട് നടത്തുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര കോസംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കോട്ടയം ജില്ലാതല ഉദ്ഘാടനം മുൻ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപി നിർവഹിക്കുയുണ്ടായി. പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന, കൂടുതല്‍ ആളുകളെ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകര്‍ക്കായി യാത്ര അവസാനിച്ച് ഒരു മാസത്തിനകം മകളുടെ പേരില്‍ അവാര്‍ഡ് നൽകുമെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. വികസിത് ഭാരത് സങ്കല്പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന ജില്ലകള്‍ക്ക് 50000, 30000, 20000 എന്ന ക്രമത്തില്‍ അവാര്‍ഡ് തുക നല്‍കും. ലീഡ് ബാങ്കുകള്‍ക്ക് ആ തുക എങ്ങനെ ചെലവഴിക്കാമെന്ന് തീരുമാനിക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...