
News
പി.വി. ഗംഗാധരന് മലയാള സിനിമയുടെ സമഗ്രവളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ വ്യക്തി; ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള
പി.വി. ഗംഗാധരന് മലയാള സിനിമയുടെ സമഗ്രവളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ വ്യക്തി; ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള

മലയാള സിനിമയുടെ സമഗ്രവളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് പി.വി. ഗംഗാധരനെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ഇഫി ഗോവയിലെ മലയാളി കൂട്ടായ്മയായ മണ്ടോവി ഫ്രണ്ട്ഷിപ്പ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പിവിജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സ്നേഹഗംഗയായിരുന്നു പിവിജി നിഷ്ക്കളങ്കമായ മനുഷ്യസ്നേഹത്തിലൂടെയാണ് അദ്ദേഹം എല്ലാവര്ക്കും പ്രിയപ്പെട്ടവനായി മാറിയത്.
ഇന്ത്യന്‍ സിനിമയില്‍ മലയാള സിനിമയെ ഒരു ശക്തിയാക്കി മാറ്റിയത് ആ സ്നേഹമാണ്. സംഘാടനം ഒരു കലയാക്കിയ പിവിജി മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതില്‍ വഹിച്ച പങ്ക് എന്നും ഓര്‍ക്കപ്പെടും. ആ പാരമ്പര്യം പിവിജിയുടെ മക്കളിലൂടെ തുടരുന്നു എന്നത് അഭിമാനകരമാണ്. ഗവര്‍ണര്‍ പറഞ്ഞു
ഹോട്ടല്‍ ഫിദാല്‍ഗോ ഗോവയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഓട്ടൂര്‍ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.എം.രാജന്, സി.വി. ബാലകൃഷ്ണന്, കെ.വി.മോഹന്‍കുമാര്‍, എറണാകുളം ജില്ലാ ജഡ്ജി കെ.സോമന് , ദീദിദാമോദരന് , പി.വി. ജീജോ , ഹരീഷ് കടയപ്രത്ത് , സി.രമേഷ് , റസ്സല്‍ ഷാഹുല്‍ , എം. അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...