
News
ഹൃദയം തകര്‍ന്ന പോലെ; ദുഃഖം പങ്കുവെച്ച് ഇന്ത്യ ലോകകപ്പ് നേടിയാല്‍ ന ഗ്നയായി ഓടുമെന്നു പറഞ്ഞ നടി രേഖ ഭോജ്
ഹൃദയം തകര്‍ന്ന പോലെ; ദുഃഖം പങ്കുവെച്ച് ഇന്ത്യ ലോകകപ്പ് നേടിയാല്‍ ന ഗ്നയായി ഓടുമെന്നു പറഞ്ഞ നടി രേഖ ഭോജ്
Published on

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ തെലുങ്ക് നടി ദുഃഖം പങ്കുവച്ച് രംഗത്ത്. ഇന്ത്യയുടെ തോല്‍വി ഹൃദയം തകര്‍ന്ന പോലെയാണെന്ന് നടി രേഖ ഭോജ് പറഞ്ഞു. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്’ എന്നാണ് രേഖ ഭോജ് തന്റെ സമൂഹമാധ്യമ കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു കഴിഞ്ഞ ദിവസം രേഖ ഭോജ് പറഞ്ഞിരുന്നു. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. ഇതിനെതിരെ സമിശ്ര പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് നടിയുടെ പുതിയ കുറിപ്പ് എത്തിയത്. ഇന്ത്യന്‍ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നു രേഖ വ്യക്തമാക്കി.
ഓസ്ട്രേലിയുമായുള്ള ഫൈനല്‍ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ മുന്നോട്ടുവെച്ച 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി.
ഹെഡ് 120 ബോളില്‍ 4 സിക്സിന്റെയും 15 ഫോറിന്റെയും അകമ്പടിയില്‍ 137 റണ്‍സ് എടുത്തു. മാര്‍ണസ് ലബുഷെയ്ന് അര്‍ദ്ധ സെഞ്ച്വറി നേടി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ 7, മിച്ചെല്‍ മാര്‍ഷ് 15, സ്റ്റീവ് സ്മിത്ത് 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് മാത്രമാണ് നേടാനായത്. കളം നിറഞ്ഞ് കളിച്ച ഓസ്ട്രേലിയന്‍ ബോളറുമാരും ഫീല്‍ഡറുമാരും ചേര്‍ന്നപ്പോള്‍ ഇന്ത്യക്ക് ഉത്തരം ഇല്ലാതെ ആയി.
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...