News
അത് വെറും തമാശ, ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിച്ചത്; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്‍
അത് വെറും തമാശ, ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിച്ചത്; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്‍
നടി തൃഷയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടന്‍ മന്‍സൂര്‍ അലിഖാന്‍. തേെന്റത് തമാശരീതിയിലുള്ള പരാമര്‍ശമായിരുന്നുവെന്നും ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. ഹനുമാന്‍ സഞ്ജീവനി മല ഉയര്‍ത്തി വന്നതുപോലെ വിമാനത്തില്‍ ഇവരെന്നെ കാശ്മീരിലേയ്ക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി താന്‍ പറഞ്ഞതാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
”ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീര്‍ത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാന്‍ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങള്‍ക്ക് അറിയാം. ഞാന്‍ ആരാണെന്നും ഞാന്‍ എന്താണെന്നും എല്ലാവര്‍ക്കും അറിയാം.”മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.
തന്റെ മകള്‍ തൃഷയുടെ വലിയ ആരാധികയാണെന്നും ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ടെന്നും മന്‍സൂര്‍ പറയുന്നു. സഹനടിമാരോട് എപ്പോഴും തനിക്ക് ബഹുമാനമാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കരുതുന്നതെന്നും സമൂഹമാധ്യമങ്ങളിലെ പ്രസ്തവാനയില്‍ മന്‍സൂര്‍ വ്യക്തമാക്കുന്നു.
ലിയോ സിനിമയുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തിലാണ് മന്‍സൂര്‍ അലിഖാന്‍ തൃഷയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ചിത്രത്തില്‍ തൃഷയുമായി ‘കിടപ്പുമുറി സീന്‍’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമര്‍ശം. മന്‍സൂര്‍ അലിഖാനൊപ്പം സ്‌ക്രീന്‍സ്‌പേസ് പങ്കിടാത്തതില്‍ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ ട്വീറ്റ് ചെയ്തു. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോയും അവര്‍ എക്‌സില്‍ പങ്കുവച്ചു.
”മന്‍സൂര്‍ അലി ഖാന്‍ എന്ന നടന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വിഡിയോ കാണുകയുണ്ടായി. ഞാന്‍ ഇതിനെ ശക്തമായി അപലപിക്കുന്നു. ലൈ ംഗികച്ചുവയുള്ളതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും സ്ത്രീകളോട് അനാദരവ് പ്രകടമാക്കുന്നതുമാണ് അയാളുടെ കമന്റ്. അയാളെപ്പോലെ മോശം സ്വഭാവമുള്ള ഒരാളുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ സിനിമാ ജീവിതത്തില്‍ ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ഇയാളെപ്പോലുള്ള ആളുകള്‍ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരാണ്” എന്ന് തൃഷ കുറിച്ചു.
തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ സിനിമയില്‍ കിടപ്പുമുറി സീന്‍ ഉണ്ടാകുമെന്ന് കരുതിയെന്നും ഇവര്‍ തൃഷയെ എന്നെ ഒന്ന് കാണിക്കുകപോലും ചെയ്തില്ല എന്നതരത്തിലാണ് മന്‍സൂര്‍ പറഞ്ഞത്. തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍, സിനിമയില്‍ ഒരു കിടപ്പുമുറി സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതി. എന്റെ മുന്‍കാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി. ഞാന്‍ ഒരുപാട് ബലാത്സംഗ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാല്‍ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റില്‍വച്ച് അവര്‍ തൃഷയെ കാണിച്ചില്ല എന്നായിരുന്നു മന്‍സൂറിന്റെ വാക്കുകള്‍.
