
Actress
അത് ശെരിക്കും എന്റെ നക്ഷത്രത്തിന്റെ പ്രത്യേകതയാണ്, മകം നക്ഷത്രത്തില്‍ പിറന്നവര്‍ ഇങ്ങനെയാണ്!; ലെന
അത് ശെരിക്കും എന്റെ നക്ഷത്രത്തിന്റെ പ്രത്യേകതയാണ്, മകം നക്ഷത്രത്തില്‍ പിറന്നവര്‍ ഇങ്ങനെയാണ്!; ലെന

മലയാളികള്‍ക്ക് സുപരിചിതയാണ് ലെന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലെന. താരം എഴുതിയ ഒരു പുസ്തകവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചാ വിഷയമായി മാറിയത്. ലെനയെ കുറിച്ച് നടിയുടെ അച്ഛനും അമ്മയും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് ഇരുവരും ലെനയെ കുറിച്ച് സംസാരിച്ചത്.
ചെറുപ്പം മുതലേ എല്ലാ കാര്യങ്ങള്‍ക്കും ലെനയ്ക്ക് കുരുത്തക്കേട് അല്ല, സംശയങ്ങള്‍ ആയിരുന്നുവെന്നും അത് എന്താണ് അങ്ങനെ, എന്തുകൊണ്ടാണ് ഇങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നാണ് അമ്മ പറഞ്ഞത്. ഇത്തരം ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്ന വിധം മകള്‍ ഒരു പുസ്തകം എഴുതിയതില്‍ അഭിമാനമുണ്ട് എന്നാണ് ലെനയുടെ അച്ഛന് പറഞ്ഞത്.
ചെറുപ്പം മുതലേ സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാത്ത പ്രകൃതമാണ് ലെനയുടേത് എന്നും മാതാപിതാക്കള്‍ പറഞ്ഞു. കോളേജ് അഡ്മിഷന് എടുത്ത ശേഷമാണ് ഞങ്ങള്‍ പോലും അറിഞ്ഞത് എന്നും അമ്മ പറഞ്ഞു.
രണ്ട് മൂന്ന് വയസുള്ളപ്പോള്‍ ബേബി ക്ലാസിനു പോകാന്‍ ബാഗും പുസ്തകവുമൊക്കെ എടുത്ത് സ്വയം തയ്യാറായി നില്‍ക്കാറുണ്ടെന്നും ലെനയുടെ അച്ഛന് പറയുന്നു. മറ്റ് കുട്ടികള്‍ കരയുമ്പോള്‍ തന്റെ കര്‍ച്ചീഫ് കൊണ്ട് അവരുടെ മൂക്ക് തുടച്ചു കൊടുത്ത് കരയണ്ട, ഞാന്‍ ഇവിടെയുണ്ട്. ഞാന്‍ കരയുന്നില്ലല്ലോ എന്നൊക്കെ ലെന പറയുമായിരുന്നു എന്നും അച്ഛനും അമ്മയും പറഞ്ഞു.
എന്നാല്‍ ശരിക്കും അത് ശെരിക്കും തന്റെ നക്ഷത്രത്തിന്റെ പ്രത്യേകതയാണ് എന്നാണ് ലെന പറയുന്നത്. തനിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരായിരിക്കും മകം നക്ഷത്രത്തില്‍ പിറന്നവര്‍ അതുകൊണ്ടാണ് താന്‍ ഇങ്ങനെ എന്നും ലെന പറഞ്ഞു. ‘ജീവിതത്തിന്റെ തീരുമാനം എടുക്കേണ്ടത് അതിന്റെ ഉത്തരവാദിത്തം നമ്മള്‍ക്ക് തന്നെയാണെന്ന് അച്ഛനും അമ്മയും ആദ്യമേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രശ്നം വന്നാല്‍ ഞങ്ങള്‍ കൂടെയുണ്ട് എന്ന ധൈര്യവും അവര്‍ തന്നിരുന്നു’ എന്നും ലെന പറഞ്ഞു.
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ, മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായിരുന്നു ക്ലാസ്മേറ്റ്സ്. 2006 ആഗസ്റ്റിലായിരുന്നു...
2000ത്തിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ഇന്ന് ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ...