
News
അയാളെ പോലുള്ളവര്‍ മനുഷ്യരാശിയ്ക്ക് തന്നെ അപമാനം; മന്‍സൂര്‍ അലി ഖാനെതിരെ തൃഷ
അയാളെ പോലുള്ളവര്‍ മനുഷ്യരാശിയ്ക്ക് തന്നെ അപമാനം; മന്‍സൂര്‍ അലി ഖാനെതിരെ തൃഷ
Published on

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മന്‍സൂര്‍ അലി ഖാന്. ഇപ്പോഴിതാ നടന് തനിയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി നടി തൃഷ. തനിക്കെതിരായുള്ള മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടന് മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
‘മന്‍സൂര്‍ അലി ഖാന് എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. ലൈം ഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാള്‍ക്കൊപ്പം ഒരിക്കലും സ്ക്രീന്‍ സ്പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിയ്ക്ക് തന്നെ അപമാനമാണ്’, എന്നാണ് തൃഷ കുറിച്ചത്.
ഏതാനും നാളുകള്‍ക്ക് മുന്‍പ് ലിയോയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന് മോശം പരാമര്‍ശം നടത്തിയത്. മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ലെന്നും താന്‍ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയില്‍ ഇല്ലായൊന്നും ആയിരുന്നു മന്‍സൂര്‍ പറഞ്ഞിരുന്നത്.
ഉറപ്പായും ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന് എത്തിയത്.
അതേസമയം, പൊന്നിയിന്‍ സെല്വന് ആണ് ലിയോയ്ക്ക് മുന്‍പ് തൃഷ അഭിനയിച്ച സിനിമ. ദ റോഡ് എന്ന ചിത്രവും നടിയുടേതായി പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലിന്റെ റാം, കമല്‍ഹാസന്റെ തഗ് ലൈഫ്, അജിത്തിന്റെ വിടാമുയര്‍ച്ചി തുടങ്ങി സിനിമകളാണ് തൃഷയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം തൃഷയും വിജയിയും ഒന്നിച്ച ലിയോ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...