
News
ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ പൊതു നിരത്തില്‍ ധനുഷിന്റെ മകന്റെ ബൈക്ക് റൈഡ്; വൈറലായി വീഡിയോ
ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ പൊതു നിരത്തില്‍ ധനുഷിന്റെ മകന്റെ ബൈക്ക് റൈഡ്; വൈറലായി വീഡിയോ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷം പോയസ് ഗാര്‍ഡനില്‍ അടുത്ത് അടുത്ത വീടുകളിലാണ് താമസിക്കുന്നത്.
രണ്ട് മക്കള്‍ക്കും അമ്മയുടെ അടുത്തേയ്ക്ക് പോയിവരാനുള്ള സൗകര്യത്തിനാണ് ധനുഷ് പോയസ് ഗാര്‍ഡനില്‍ പുതിയ അപ്പാര്‍ട്ട്മെന്റ് പണിതത്. എന്നാല്‍ ഇപ്പോഴിതാ ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്തമകന് യാത്രയുടെ ബൈക്ക് റൈഡ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പേയസ് ഗാര്‍ഡനിലുള്ള രജിനികാന്തിന്റെ വീട്ടില്‍ നിന്നും ധനുഷിന്റെ വീട്ടിലേയ്ക്കാണ് യാത്ര. ആര്‍വണ്‍ഫൈവ് ബൈക്കില്‍ സഞ്ചരിച്ചത്. മകന് പതിനെട്ട് വയസ്സ് ആവാത്തത് കൊണ്ടും ഹെല്‍മറ്റ് വെക്കാത്തതുകൊണ്ടും നിരവധി വിമര്‍ശനങ്ങളാണ് താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്.
യാത്ര ബൈക്ക് ഓടിക്കുമ്പോള്‍ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ അസിസ്റ്റന്റ് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നുവെങ്കിലും നിയമപരമായി ഇതുവരെയും ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. ധനുഷിനൊപ്പവും ഐശ്വര്യയ്ക്കൊപ്പവും മാറി മാറി താമസിച്ചാണ് ഇരുവരുടെയും മക്കള്‍ വളരുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...