
News
കാത്തിരിപ്പുകള്‍ക്ക് വിരാമം, ആ സ്വപ്ന കോംബോ ഒന്നിക്കുന്നു; സംവിധാനം അറ്റ്ലീ
കാത്തിരിപ്പുകള്‍ക്ക് വിരാമം, ആ സ്വപ്ന കോംബോ ഒന്നിക്കുന്നു; സംവിധാനം അറ്റ്ലീ

ഇന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയും ഷാരൂഖ് ഖാനും. ഇവരുടെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഉത്സവമാണ്. രണ്ടും പേരും കൂടിയൊരു സിനിമ എന്നത് ആരാധകരുടെ സ്വപ്നമാണ്. നാളുകളായി സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചകളും നടക്കാറുണ്ടായിരുന്നു. എ്നനാല് ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് പുതിയ വാര്‍ത്ത പുറത്തെത്തുന്നമത്.
ആരാധകരുടെ ആ സ്വപ്ന കോംബോ ഒന്നിക്കുകയാണ്. അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ വിജയ് കാമിയോ റോളില്‍ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജവാനില്‍ വിജയ് ഇല്ലെന്ന് റിലീസിന് തൊട്ടുമുന്നെയാണ് അറ്റ്ലി പറഞ്ഞത്. അത് ആരാധകരെ നിരാശരാക്കിയിരുന്നു.
‘വിജയ് അണ്ണനെയും ഷാരൂഖ് സാറിനെയും ഒരുമിച്ച് ഒരു സിനിമയില്‍ കൊണ്ടുവരാന്‍ പ്ലാന്‍ ഉണ്ട്. നല്ലൊരു സബ്ജക്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍. മിക്കവാറും അതായിരിക്കും എന്റെ അടുത്ത സിനിമ’ അറ്റ്ലി പറഞ്ഞു.
ഷാരൂഖ് ഖാനും വിജയ്!യും ഒരുമിക്കുമ്പോള്‍ ബോക്സ്ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. തെരി’, ‘മെര്‍സല്‍’, ‘ബിഗില്‍ എന്നീ ചിത്രങ്ങളാണ് വിജയ് അറ്റ്ലി കൂട്ടുക്കെട്ടില്‍ ഇതുവരെ പിറന്നത്. എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...