Connect with us

ലോകിയായി താന്‍ ഇനി അഭിനയിക്കില്ല; നടന്‍ ടോം ഹിഡില്‍സ്റ്റണ്‍

Hollywood

ലോകിയായി താന്‍ ഇനി അഭിനയിക്കില്ല; നടന്‍ ടോം ഹിഡില്‍സ്റ്റണ്‍

ലോകിയായി താന്‍ ഇനി അഭിനയിക്കില്ല; നടന്‍ ടോം ഹിഡില്‍സ്റ്റണ്‍

ഒരു ദശാബ്ദത്തിലേറെയായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ പ്രധാന കഥാപാത്രമായ ലോകിയായി താന്‍ ഇനി അഭിനയിക്കാന്‍ സാധ്യതയില്ലെന്ന് നടന്‍ ടോം ഹിഡില്‍സ്റ്റണ്‍. ലോകിക്ക് മൂന്നാം സീസണ്‍ ഉണ്ടാകില്ലെന്നാണ് താരം നല്‍കുന്ന സൂചന.

42 കാരനായ നടന്‍ ദി ടുനൈറ്റ് ഷോയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.ലോകി എന്ന മാര്‍വല്‍ കഥാപാത്രമായി ഒരു പതിറ്റാണ്ട് നീണ്ട തന്റെ യാത്ര അവസാനിക്കുകയാണെന്ന് താരം സൂചന നല്‍കി. ലോകി സീസണ്‍ 2 അവസാനത്തോടെ എല്ലാം പൂര്‍ത്തിയായെന്ന് താരം പറയുന്നു.

ലോകി സീസണ്‍ 2ന്റെ ആറാമത്തെയും അവസാനത്തെയും എപ്പിസോഡ് നവംബര്‍ 9, വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്തു. ആദ്യ വില്ലനായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ പ്രത്യക്ഷപ്പെട്ട ലോകിയുടെ ഏറ്റവും ഗംഭീരമായ ഹീറോയിക് ആക്ടോടെയാണ് ലോകി സീസണ്‍ 2 അവസാനിച്ചത്.

‘ലോകിയായി ആദ്യം അഭിനയിക്കുമ്പോള്‍ 29 വയസ്സായിരുന്നു, ഇപ്പോള്‍ എനിക്ക് 42 വയസ്സായി, ഇതൊരു മികച്ച യാത്രയായിരുന്നു’. തന്റെ മാര്‍വലുമായുള്ള ബന്ധത്തെ പറ്റി ഹിഡില്‍സ്റ്റണ്‍ പറഞ്ഞു.

More in Hollywood

Trending

Recent

To Top