Connect with us

ആരാണ് തനൂജ എന്നറിയാമോ?, വിവാഹം ഉടന്‍; വൈറലായി നടന്‍ മുമ്പ് പറഞ്ഞ വാക്കുകള്‍

Malayalam

ആരാണ് തനൂജ എന്നറിയാമോ?, വിവാഹം ഉടന്‍; വൈറലായി നടന്‍ മുമ്പ് പറഞ്ഞ വാക്കുകള്‍

ആരാണ് തനൂജ എന്നറിയാമോ?, വിവാഹം ഉടന്‍; വൈറലായി നടന്‍ മുമ്പ് പറഞ്ഞ വാക്കുകള്‍

മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര നായകന്മാര്‍ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈന്‍ തിളങ്ങിയത്.

സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല.

കമലിന്റെ സഹസംവിധായകനായി സിനിമയിലേക്ക് എത്തിയ ഷൈന്‍ ആദ്യമായി സിനിമയില്‍ ശ്രദ്ധേയമയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കമല്‍ സംവിധാനം ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് എണ്ണം പറഞ്ഞ നിരവധി ചിത്രങ്ങളില്‍ താരം ഭാഗമായി. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷൈന്‍ ടോം ചാക്കോ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലാണ് താരം ചിത്രം പങ്കുവച്ചത്. ഇതോടെ ഷൈന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ വാര്‍ത്തകള്‍ സജീവമായി. ആ പെണ്‍കുട്ടി ആരാണെന്നായിരുന്നു ആരാധകരുടെ സംശയം.

ഷൈന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടായേക്കുമെന്നാണ് സൂചന. ഏതാണ് ഈ പെണ്‍കുട്ടിയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് ഇതേ സുഹൃത്തുമായാണ് ഷൈന്‍ ടോം തന്റെ പുതിയ സിനിമയായ ഡാന്‍സ് പാര്‍ട്ടിയുടെ ഓഡിയോ ലോഞ്ചിനെത്തുന്നത്. കാമുകിക്കൊപ്പം ഷൈന്‍ ടോം ഓഡിയോ ലോഞ്ചിനെത്തി എന്ന അടിക്കുറിപ്പോടെ ഈ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി.

തനൂജ എന്നാണ് ഷൈന്‍ ടോമിന്റെ സുഹൃത്തിന്റെ പേര്. ഇവരുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ താരം തയ്യാറായില്ല. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന സൂചന ഇരുവരോടുമൊപ്പമുള്ള അടുത്ത വൃത്തങ്ങള്‍ നല്‍കുന്നു. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെ തനൂജ്‌ക്കൊപ്പമുള്ള വിഡിയോയും ഷൈന്‍ ടോം പങ്കുവച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനറായ സബി ക്രിസ്റ്റി പങ്കുവച്ച ചിത്രങ്ങളില്‍ ഷൈനിനൊപ്പമുണ്ടായിരുന്ന ആളെ ടാഗ് ചെയ്തിട്ടുമുണ്ട്.

അതേസമയം, തന്റെ വിവാഹ ജീവിതത്തെ കുറിച്ചും പ്രണയത്തെക്കുറിച്ചും ഷൈന്‍ ടോം ചാക്കോ നേരത്തെ തുറന്ന് പറഞ്ഞിരുന്നു, പ്രണയിക്കാത്തത് കൊണ്ട് തന്നെ ഞാന്‍ അറേഞ്ച് മ്യാരേജാണ് ചെയ്തത്. അതും ഒരുപാട് കാരണങ്ങള്‍കൊണ്ട് വര്‍ക്കായില്ല. കുറച്ച് കാലം എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്ത് നിന്ന് അവര്‍ സന്തുഷ്ടരായിരുന്നില്ല. അതെന്റെ പ്രശ്‌നമാണെന്ന് ഈ രണ്ട് ബന്ധങ്ങളില്‍ നിന്നും മനസ്സിലായെന്നായിരുന്നു ഷൈന്‍ അന്ന് തുറന്ന് പറഞ്ഞത്.

ഒരു തരത്തിലും അത് വര്‍ക്കാകില്ലെന്ന തോന്നലുണ്ട്. എനിക്ക് വിവാഹം ശരിയാവില്ലെന്ന് ഒത്തിരിപേര്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാവരെയും വിവാഹം കഴിപ്പിക്കുക എന്നതാണ് ഇവിടുത്തെ രീതി. നാളെ പിള്ളേരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പോവുന്നതും അതൊക്കെ തന്നെയാണ്. റിലേഷനിലെ പ്രധാന ഘടകം നമ്മുടെ വിഷമം മറ്റേ ആളുടെ അടുത്ത് പറയണം. അതെനിക്ക് വിശദീകരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് പ്രണയമൊന്നും മുന്നോട്ട് പോവാത്തതെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു.

മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നുമൊക്കെ കേരളത്തിലേക്കു സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ടൂറിസം വിജയിക്കണമെങ്കില്‍, ആ നാട്ടിലേക്ക് ഫ്‌ലൈറ്റുകളുടെ എണ്ണം കൂട്ടണമെന്നും എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടായെന്നും ഷൈന്‍ ടോം ചോദിക്കുന്നു. മുന്‍ വ്യവസായ മന്ത്രിയും എല്‍എഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ഷൈന്‍ ടോമിന്റെ പ്രസംഗം. യുവ സംരംഭകര്‍ക്കുള്ള ബിസിനസ് കേരള മാ?ഗസിന്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു താരം.

”ഒരു ബിസിനസുകാരനാകരുത് എന്ന് ആഗ്രഹിച്ചു വന്ന ആളാണ് ഞാന്‍. കാരണം എന്റെ ഡാഡി ബിസിനസുകാരനായിരുന്നു. അച്ഛന്‍മാര്‍ ചെയ്യുന്നത് ചെയ്യാതിരിക്കാനാണ് ആദ്യത്തെ ആണ്‍മക്കള്‍ ശ്രദ്ധിക്കുക. ചെറുപ്പം മുതലേ അഭിനയത്തോടാണ് ഇഷ്ടം. ജനിച്ചു വളര്‍ന്ന കാലഘട്ടം മുതല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് സിനിമയാണ്. തിയറ്ററുകളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വലിയ സ്‌ക്രീനില്‍ കാണുന്ന പെര്‍ഫോമസന്‍സ്. ആ വ്യവസായം കേരളത്തെ വളരെയധികം സ്വാധീനിച്ചു. അതിലധികം കേരളത്തില്‍ ആ കാലഘട്ടത്തില്‍ ജനിച്ചു വളര്‍ന്ന നാമെല്ലാവരെയും സ്വാധീനിച്ചു. ആ വ്യവസായം തുടര്‍ന്നും നിലനിന്നുപോകാനായി നമ്മളെല്ലാവരും ശ്രമിക്കണം എന്നും താരം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top