Connect with us

ഒരേ പോലത്തെ സിനിമ കണ്ടാല്‍ ആളുകള്‍ സ്വീകരിക്കില്ല. വ്യത്യസ്തത തേടി ആളുകള്‍ വരും. ആ ഒരു ധൈര്യമാണ് എനിക്കുള്ളത്; ദിലീപ്

Malayalam

ഒരേ പോലത്തെ സിനിമ കണ്ടാല്‍ ആളുകള്‍ സ്വീകരിക്കില്ല. വ്യത്യസ്തത തേടി ആളുകള്‍ വരും. ആ ഒരു ധൈര്യമാണ് എനിക്കുള്ളത്; ദിലീപ്

ഒരേ പോലത്തെ സിനിമ കണ്ടാല്‍ ആളുകള്‍ സ്വീകരിക്കില്ല. വ്യത്യസ്തത തേടി ആളുകള്‍ വരും. ആ ഒരു ധൈര്യമാണ് എനിക്കുള്ളത്; ദിലീപ്

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും.

ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു. അതിന് ശേഷമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്റെ പേരും ഉയര്‍ന്ന് വന്നത്. കേസ് അദ്ദേഹത്തിന്റെ കരിയറിലും സാരമായി ബാധിച്ചു. ഇതിന് ശേഷം രണ്ട് ചിത്രങ്ങളാണ് ദിലീപിന്റേതായി പുറത്തെത്തിയത്. കേശു ഈ വീടിന്റെ നാഥനും വോയിസ് ഓഫ് സത്യനാഥനും. എന്നാല്‍ രണ്ട് ചിത്രങ്ങളും സാധാരണ ദിലീപ് ചിത്രങ്ങളെപ്പോലെ ആഘോഷിക്കപ്പെട്ടിരുന്നില്ല.

ബാന്ദ്ര എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട കൌമുദി മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘നേരത്തെയൊക്കെ ഞാന്‍ കണ്ണടവെച്ച് അഭിനയിക്കാമെന്ന് പറഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ സമ്മതിക്കില്ലായിരുന്നു. മീശ വടിക്കാനും സമ്മതിക്കില്ല. പടം ഓടില്ല, ആളുകള്‍ ഇഷ്ടപ്പെടില്ല. എന്നൊക്കെയായിരുന്നു അവര്‍ പറയാറുണ്ടായിരുന്നത്’ ദിലീപ് പറയുന്നു.

പിന്നീട് അത്തരം ഒരുപാട് സിനിമകള്‍ ഞാന്‍ ചെയ്തു. മീശ വടിച്ചും അല്ലാതെയും പലസാഹചര്യത്തിലും അഭിനയിച്ചിട്ടുണ്ട്. കൂനനായും പല്ലുവെച്ചുമൊക്കെ അഭിനയിച്ചു. പലതരത്തിലുള്ള വേഷം ചെയ്തു. സ്ത്രീയുടെ വേഷവും കെട്ടി. അതിനെല്ലാമുള്ള സാഹചര്യം ഉണ്ടാക്കി തന്നത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. ദിലീപ് പെണ്ണായി കഴിഞ്ഞാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്നൊക്കെയായിരുന്നു ചിലര്‍ പറഞ്ഞിരുത്.

എനിക്ക് തോന്നുന്നത് സിംഗിള്‍ ഹീറോസ് ചിത്രങ്ങളില്‍ അന്നുവരേയുള്ള ഏറ്റവും വലിയ കളക്ഷന്‍ നേടിയത് മായാമോഹിനിയെന്ന ഞാന്‍ പെണ്‍ വേഷത്തിലെത്തിയ ചിത്രമായിരുന്നു. പത്ത് കോടിക്ക് മുകളില്‍ വന്ന ആദ്യത്തെ മലയാള സിനിമ അതായിരുന്നു. നമ്മള്‍ വ്യത്യസ്തമായി എന്ത് ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. സാധാരണം വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ആ കാലമൊക്കെ മാറി. പ്രേക്ഷകര്‍ ഒരുപാട് വളര്‍ന്നു. അഭിനേതാക്കളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ദിലീപ് വ്യക്തമാക്കുന്നു.

ഒരേ പോലത്തെ സിനിമ കണ്ടാല്‍ ആളുകള്‍ സ്വീകരിക്കില്ല. വ്യത്യസ്തത തേടി ആളുകള്‍ വരും. ആ ഒരു ധൈര്യമാണ് എനിക്കുള്ളത്. രാമലീലയില്‍ ഞാന്‍ തമാശ ചെയ്തിട്ടില്ല. തമാശ ചെയ്യാത്ത ഒരുപാട് ഹിറ്റ് സിനിമകള്‍ ഉണ്ട്. നര്‍മ്മത്തിന്റെ ചെറിയ മേമ്പൊടി ഉണ്ടെന്നല്ലാത്ത റണ്‍വെ വലിയ ഹിറ്റാണ്. വാളയാര്‍ പരമശിവത്തിന്റെ രീതിക്ക് സരസത ഉണ്ടെങ്കിലും അയാള്‍ വളരെ ബ്രില്യന്റും ബോള്‍ഡുമാണ്.

ലയണ്‍, ചെസ്സ് തുടങ്ങിയ ചിത്രങ്ങളും ഉദാഹരമാണ്. ഒരു സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നോ അതിലേക്ക് പോകാന്‍ കഴിയുക എന്നുള്ളതാണ് നമ്മുടെ ഭാഗ്യമായി കാണുന്നത്. ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്നാണ് ഞാന്‍ കരുതുന്നത്. രണ്ടരമണിക്കൂറോളം ആസ്വദിച്ച് കണ്ടിരിക്കാനുള്ള സംഭവം ഈ ചിത്രത്തിലുണ്ട്. പാട്ട്, അടി, ഇമോഷന്‍ എല്ലാം ഇവയിലുണ്ടെന്നും ദിലീപ് പറയുന്നു.

ചിത്രത്തിലെ ഡാന്‍സൊക്കെ മക്കള്‍ രണ്ട് പേര്‍ക്കും ഇഷ്ടമായി. തമന്നയോടൊപ്പമുള്ള ഡാന്‍സ് ഷൂട്ട് ചെയ്യാന്‍ പോകുന്ന അന്ന് രാവിലെ മീനാക്ഷി വിളിച്ചപ്പോള്‍ ഇന്ന് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചോദിച്ചിരുന്നു. തമന്നയോടൊപ്പമുള്ള ഡാന്‍സിന്റെ ഷൂട്ടിങ് ആണെന്ന് പറഞ്ഞപ്പോള്‍ അവള്‍ നിരുത്സാഹപ്പെടുത്തി. തമന്നയൊക്കെ വലിയ നര്‍ത്തകിയാണ്, അവര്‍ക്കൊപ്പം നൃത്തം ചെയ്ത് തന്നെ നാണം കെടുത്തരുതെന്നായിരുന്നു അവള്‍ പറഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേര്‍ക്കുന്നു.

ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകള്‍ കണ്ട് അവള്‍ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്‌സാണെന്ന് അവള്‍ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാന്‍ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോള്‍ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു.

മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്പനിയാണെന്നും ദിലീപ് പറയുകയുണ്ടായി. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. മുന്‍പ് വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കൂടുതലും ചേച്ചി മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിരുന്നത്. ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം മിക്ക വേദികളിലും മഹാലക്ഷ്മിയെ കാണാറുണ്ട്. മൂത്തമകള്‍ മീനാക്ഷിയും ചെന്നൈയിലാണ് പഠിക്കുന്നത്.

More in Malayalam

Trending

Recent

To Top