
Malayalam
നെഗറ്റിവ് റിവ്യൂ; അശ്വന്ത് കോക്ക് ഉള്‍പ്പെടെ അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്
നെഗറ്റിവ് റിവ്യൂ; അശ്വന്ത് കോക്ക് ഉള്‍പ്പെടെ അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്
Published on

നെഗറ്റിവ് റിവ്യൂ നല്കി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസില്‍ അശ്വന്ത് കോക്ക് ഉള്‍പ്പെടെ അഞ്ച് യൂട്യൂബ് ചാനല്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. സൈബര്‍ സെല്‍ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം. സ്നേക്ക് പ്ലാന്റ്, അശ്വന്ത് കോക്ക്, അരുണ്‍ തരംഗ, ട്രാവലിങ് സോള്‍ മേറ്റ്സ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സിനിമ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും ആദ്യം തന്നെ ഉണ്ടായി. തുടര്‍ന്ന് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായി. പിന്നാലെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഏതെങ്കിലും തരത്തില്‍ നെഗറ്റീവ് റിവ്യൂ നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കാനാണ് ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചത്.
സിനിമ മോശമാണെന്ന് സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ഇട്ടതിന്റെ പേരില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. ‘റാഹേല്‍ മകന് കോര’ എന്ന സിനിമയുടെ സംവിധായകന് ഉബൈനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയ്ക്ക് മോശം റിവ്യൂ നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സംവിധായകന് പരാതി നല്‍കിയത്.
നേരത്തെ റിലീസിങ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. നിരൂപണം നടത്തുന്നതില്‍ പ്രോട്ടോക്കോള്‍ കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി പ്രോട്ടോക്കോള്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടക്കം നിയന്ത്രിക്കുമെന്നും അതിനെതിരെ നടപടിയെടുക്കും എന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...