രണ്ടുദിവസം ഒന്നും ചെയ്യാൻ പറ്റിയില്ല കാരണം ഇതാണ് ; പുതിയ വിശേഷങ്ങളുമായി ശ്രീക്കുട്ടി

സ്കൂള്‍ കുട്ടികളുടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന സീരിയല്‍ മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. സീരിയലിലെ കഥാപാത്രങ്ങളൊക്കെ ഇപ്പോള്‍ ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും അറിയപ്പെടുന്ന താരങ്ങളാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഓട്ടോഗ്രാഫിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാളായ മൃദുലയെ അവതരിപ്പിച്ച ശ്രീകുട്ടി.
ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിനിന്നെങ്കിലും പിന്നീട് താരം തിരിച്ചെത്തിയിരുന്നു. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ശ്രീക്കുട്ടി യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്.
രണ്ടുദിവസം മുന്‍പ് വീഡിയോ അപ് ലോഡ് ചെയ്യാനായി ശ്രമിച്ചെങ്കിലും പറ്റിയില്ല. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലേക്ക് പോയിരുന്നു. അവിടെ റേഞ്ച് പ്രശ്നമുണ്ടായിരുന്നു. നെറ്റ് വര്‍ക്ക് ഇഷ്യൂ കാരണം ഒന്നും ചെയ്യാനായില്ല. ചീനിക്കിഴങ്ങായിരുന്നു അന്നത്തെ ബ്രേക്ക്ഫാസ്റ്റ്, അയ്യേ ഇതൊന്നും കാണിക്കല്ലേ, നമ്മള് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയില്ലെന്ന് ആളുകള്‍ കരുതില്ലേയെന്നായിരുന്നു അമ്മ ചോദിച്ചത്. ഇതിലിത്ര മറച്ചുവെക്കാനെന്തിരിക്കുന്നു, നമ്മള് കഴിക്കുന്നതല്ലേ കാണിക്കുന്നതെന്ന് ഞാന്‍ അമ്മയോട് ചോദിച്ചിരുന്നു.
പുസ്തകം പൂജിക്കാനായി ഞങ്ങള്‍ അമ്പലത്തിലാണ് കൊടുത്തത്. വീട്ടില്‍ വെക്കണമെങ്കില്‍ എന്തൊക്കെയോ ചിട്ടവട്ടങ്ങളില്ലേ, അതേക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. എല്ലാവര്‍ഷവും ഞങ്ങള്‍ അമ്പലത്തിലാണ് കൊടുക്കാറുള്ളത്. ചിലങ്കയും ക്യാമറയുമൊക്കെ വെക്കുന്നുണ്ട്. വേദയുടെ ചിലങ്ക ഡാന്‍സ് സ്കൂളിലാണ് കൊടുക്കുന്നത്. ക്യാമറ എന്റെ അന്നമല്ലേ, അതും എന്തായാലും പൂജിക്കണമല്ലോയെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു
വേദ എപ്പോഴും എന്നെ സഹായിക്കാന്‍ വരാറുണ്ട്. അതാണെങ്കിലോ, എനിക്ക് തലവേദനയുണ്ടാക്കുന്ന കാര്യവുമാണ്. എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ പറയുന്നത് പോലെയായിരിക്കില്ല അവള് ചെയ്യുന്നതെന്നായിരുന്നു മകളെക്കുറിച്ച് ശ്രീക്കുട്ടി പറഞ്ഞത്. ഞാനും വേദക്കുട്ടിയും അമ്മയും കൂടിയാണ് അപ്പൂപ്പന്റെ വീട്ടിലേക്ക് പോയത്. വീഡിയോ പകര്‍ത്തിയത് വേദയായിരുന്നു. എടുക്കാന്‍ പറയുന്ന സമയത്ത് അവള് എടുക്കില്ല, അവള്‍ക്ക് ഇഷ്ടമുള്ളപ്പോഴാണ് അവള് വീഡിയോ എടുക്കുന്നത്.
വീട്ടിലെത്തിയ ശേഷമുള്ള വിശേഷങ്ങളും ശ്രീക്കുട്ടി കാണിച്ചിരുന്നു.
ഓട്ടോഗ്രാഫ് പരമ്പരയുടെ ക്യാമറാമാനായ മനോജിനെയാണ് ശ്രീക്കുട്ടി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരോട്. എപ്പോഴും ദേഷ്യത്തോടെ നടന്നിരുന്ന മനോജിനെ തണുപ്പിക്കാനായി ശ്രമിച്ചതാണ് ശ്രീക്കുട്ടി. പ്രണയം അഭിനയിച്ച് അത് സീരിയസായി മാറുകയായിരുന്നു. അദ്ദേഹത്തിനൊരു പണി കൊടുക്കണമെന്ന് കരുതി തുടങ്ങിയതാണ്. വീട്ടുകാര്‍ ഈ ബന്ധം അംഗീകരിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഇരുവരും രഹസ്യമായി വിവാഹിതരായത്. 18ാമത്തെ വയസിലായിരുന്നു കല്യാണം. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ശ്രീക്കുട്ടിയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...
സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ...