
Actor
കമ്മ്യൂണിസം എന്ന ചിന്തയാണ് എന്റെ രാഷ്ട്രീയം, ദൈവത്തിലോ മതത്തിലോ ജാതിയിലോ ഞാന്‍ വിശ്വസിക്കുന്നില്ല; സത്യരാജ്
കമ്മ്യൂണിസം എന്ന ചിന്തയാണ് എന്റെ രാഷ്ട്രീയം, ദൈവത്തിലോ മതത്തിലോ ജാതിയിലോ ഞാന്‍ വിശ്വസിക്കുന്നില്ല; സത്യരാജ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സത്യരാജ്. നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ കൂടുതല്‍ പ്രസിദ്ധനാക്കിയത്. ഇപ്പോഴിതാ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തുകയാണ് സത്യരാജ്. ഈ വേളയില്‍ തന്റെ രാഷ്ട്രീയ നിലാപടിനെ പറ്റി തുറന്നു പറയുകയാണ് സത്യരാജ്. ദൈവത്തിലോ മതത്തിലോ ജാതിയിലോ താന്‍ വിശ്വാസിക്കുന്നില്ലെന്ന് സത്യരാജ് പറയുന്നു.
‘ജീവിതത്തില്‍ വളരെ കൂള്‍ ആയിട്ടുള്ള മനുഷ്യനാണ് ഞാന്‍. ഒരു കാര്യത്തെ കുറിച്ചും എനിക്ക് വലിയ വിശ്വാസങ്ങള്‍ ഇല്ല. ദൈവത്തിലോ മതത്തിലോ ജാതിയിലോ ഞാന്‍ വിശ്വസിക്കുന്നില്ല. ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. അന്തരീക്ഷത്തില്‍ ഒരു എനര്‍ജി ഉണ്ടെന്ന് നമ്മുക്ക് എങ്ങനെ പറയാന്‍ കഴിയും? എന്ത് തെളിവാണ് അതിന് ഉള്ളത്?
മനുഷ്യത്വം അതിന്റെ കൊടുമുടിയില്‍ എത്തുന്ന സമയമാണ് യഥാര്‍ത്ഥ കമ്മ്യൂണിസം വര്‍ക്ക് ആവുന്നത്. കമ്മ്യൂണിസം എന്ന ചിന്തയില്‍ എല്ലാവരും തുല്ല്യരാണ്, അവിടെ ജാതിയില്ല. പണക്കാരന് പാവപ്പെട്ടവന് എന്ന വേര്‍തിരിവ് ഇല്ല. ലിംഗ വിവേചനമില്ല. തമിഴ് നാട്ടിലെ പെരിയാര്‍ മൂവ്മെന്റ് എല്ലാം അതിന് ഉദാഹരണമാണ്. എന്നാല്‍ അത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമായി കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കമ്മ്യൂണിസം എന്ന ചിന്തയാണ് എന്റെ രാഷ്ട്രീയം എന്ന് അഭിമുഖത്തില്‍ സത്യരാജ് പറഞ്ഞു.
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ഒറ്റയില്‍ ആസിഫ് അലി, അര്ജുന് അശോകന് എന്നിവര്‍ക്കൊപ്പം സത്യരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇന്ദ്രജിത്ത് സുകുമാരന്‍, രോഹിണി, ലെന, മംമ്ത മോഹന്‍ദാസ്, ശ്യാമ പ്രസാദ്, ഇന്ദ്രന്‍സ് തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഒക്ടോബര്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍എല്‍പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കുന്ന ഒറ്റയുടെ നിര്‍മാതാവ് എസ്. ഹരിഹരന് ആണ്
നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. മുണ്ടൂർ കർമല മാതാ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ...
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്....
മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ...