Connect with us

വിനായകന്‍ അറസ്റ്റില്‍, തനിക്ക് ഒന്നും അറിയില്ല. പൊലീസിന് എന്തും പറയാമല്ലോ എന്ന് നടന്‍

Actor

വിനായകന്‍ അറസ്റ്റില്‍, തനിക്ക് ഒന്നും അറിയില്ല. പൊലീസിന് എന്തും പറയാമല്ലോ എന്ന് നടന്‍

വിനായകന്‍ അറസ്റ്റില്‍, തനിക്ക് ഒന്നും അറിയില്ല. പൊലീസിന് എന്തും പറയാമല്ലോ എന്ന് നടന്‍

നടന്‍ വിനായകന്‍ അറസ്റ്റില്‍. പൊലീസ് സ്‌റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെത്തിയാണ് നടന്‍ ബഹളമുണ്ടാക്കിയത്. മദ്യലഹരിയിലാണ് ബഹളമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനാലാണ് അറസ്‌റ്റെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം ഫ്‌ലാറ്റില്‍ ബഹളം വെച്ചപ്പോള്‍ വിനായകന്‍ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. ഫ്‌ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും നടന്‍ അസഭ്യം പറഞ്ഞിരുന്നു. വിനായകന്‍ ഭാര്യയുമായുള്ള പ്രശ്‌നത്തില്‍ ആണ് പൊലീസിനെ വിളിച്ചത്. അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി വിനായകന്‍ രംഗത്തെത്തിയിരുന്നു. തനിക്ക് ഒന്നും അറിയില്ല. പൊലീസിന് എന്തും പറയാമല്ലോ. പറയാനുള്ളത് സ്‌റ്റേഷനില്‍ പറയുമെന്ന് നടന്‍ പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവെയാണ് നടന്റെ പ്രതികരണം. വിനായകന്റെ വൈദ്യ പരിശോധന കഴിഞ്ഞുവെന്നും വിനായകനെ ജാമ്യത്തില്‍ വിട്ടുവെന്നും എറണാകുളം നോര്‍ത്ത് എസ്എച്ച്ഒയാണ് അറിയിച്ചിരുന്നു.

അതേസമയം ജയിലര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ വില്ലനായി തിളങ്ങി നില്‍ക്കവെയാണ് ഈ സംഭവം അരങ്ങേറിയത്. നിരവധി പേരാണ് താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. വര്‍മ്മന്‍ എന്ന വില്ലന്റെ ഇന്‍ട്രോയിലൂടെയാണ് ജയിലര്‍ ആരംഭിക്കുന്നത്. ആ ഒറ്റ സീനില്‍ തന്നെ ഇയാള്‍ ആള്‍ ചില്ലറക്കാരനല്ല എന്ന് മനസ്സിലാകും. എതിരെ ആര് തന്നെ വന്നാലും എതിര്‍ത്ത് നില്‍ക്കാന്‍ ഇയാള്‍ക്ക് കെല്‍പ്പുണ്ടെന്ന് നെല്‍സണ്‍ അവിടെ വ്യക്തമാക്കുന്നു.

രജനിയുടെ പടത്തിലെ വില്ലന്‍ എന്ന് പറയുമ്പോള്‍ മറ്റു ഇന്‍ഡസ്ട്രികളിലെ താരങ്ങളായിരിക്കുമല്ലോ എല്ലാവരുടെയും മനസ്സില്‍. മലയാളത്തിലെ ഒരു സൂപ്പര്‍താരം തന്നെയായിരുന്നു ജയിലര്‍ ടീമിന്റെ മനസ്സില്‍. എന്നാല്‍ ഒരു സൂപ്പര്‍താരം വന്നാല്‍ ആ കഥാപാത്രത്തിന്റെ വില്ലനിസത്തില്‍ ചില കോംപ്രോമൈസുകള്‍ വേണ്ടി വരും എന്നത് കൊണ്ട് ആ പ്ലാന്‍ അവര്‍ ഉപേക്ഷിച്ചു. ശേഷമാണ് ആ കഥാപാത്രം വിനായകനിലേക്ക് എത്തുന്നത്.

പണ്ട് സംസ്ഥാന പുരസ്‌കാരം നേടിയ ശേഷം വിനായകന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘കിരീടം വച്ച് ഫെരാരിയില്‍ വരണമെന്നു ചിന്തിക്കുന്ന അയ്യങ്കാളി തോട്ടാണ് തന്റേതെന്ന്’ എന്നാണ് വിനായകന്‍ പറഞ്ഞത്. അന്ന് പറഞ്ഞ കിരീടം ഇന്ന് അദ്ദേഹത്തിന് സ്വന്തമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മോഹന്‍ലാലിന്റെ ‘മാന്ത്രികം’ എന്ന സിനിമയിലാണ് വിനായകന്‍ ആദ്യമായി അഭിനയിക്കുന്നത്. ദേ പോയി ദാ വന്നു… എന്ന് മാത്രം പറയാന്‍ പറ്റുന്ന കഥാപാത്രമായി. വര്‍ഷങ്ങളെടുത്തു അയാള്‍ക്ക് ഒരു ഡയലോഗ് കിട്ടാന്‍… എന്തിന് ആ കഥാപാത്രങ്ങള്‍ക്ക് ഒരു പേര് കിട്ടാന്‍. പിന്നീട് ഒരുപാട് കാലം ചെറിയ ചെറിയ വേഷങ്ങളിലായിരുന്നു വിനായകനെ കാണാന്‍ കഴിഞ്ഞത്, അതില്‍ തിമിര് എന്ന വിനായകന്റെ ആദ്യ തമിഴ് സിനിമയുമുണ്ട്. അവിടെ നിന്നാണ് രജനിക്ക് മുകളില്‍ സ്‌കോര്‍ ചെയ്ത വില്ലന്‍ എന്ന ഖ്യാതിയിലേക്ക് അയാള്‍ എത്തുന്നത്.

സിനിമയ്ക്കപ്പുറം തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും തുറന്ന് പറയാന്‍ ധൈര്യമുള്ള വ്യക്തിയാണ് വിനായകന്‍. മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരെ വിനായകന്‍ രംഗത്തെത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് നടന്‍ പറഞ്ഞത്.

ലൈവിനു പിന്നാലെ നടനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പ്രതിഷേധത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടന്റെ കൊച്ചിയിലെ ഫഌറ്റിന് നേരെയുള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയുണ്ടായി. സംഭവ സ്ഥലത്ത് എത്തിയ പൊലീസും ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് അക്രമികളെ പിടിച്ചുനീക്കിയത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകന്‍ ആദ്യം പരാതി നല്‍കുകയും പിന്‍വലിക്കുകയുമായിരുന്നു.

കേസെടുക്കേണ്ടതില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ വിനായകന്‍ മറുപടി നല്‍കിയിരുന്നു. വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തില്‍ ‘എനിക്കെതിരെ കേസ് വേണം’ എന്നാണ് വിനായകന്‍ പറഞ്ഞത്. നടനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് അന്ന് രംഗത്തെത്തിയിരുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top