Connect with us

പരിക്ക് നിസാരം, സ്‌നേഹത്തിന് നന്ദി, കേരളത്തിലേയ്ക്ക് തീര്‍ച്ചയായും മടങ്ങിവരും; ലോകേഷ് കനകരാജ്

Tamil

പരിക്ക് നിസാരം, സ്‌നേഹത്തിന് നന്ദി, കേരളത്തിലേയ്ക്ക് തീര്‍ച്ചയായും മടങ്ങിവരും; ലോകേഷ് കനകരാജ്

പരിക്ക് നിസാരം, സ്‌നേഹത്തിന് നന്ദി, കേരളത്തിലേയ്ക്ക് തീര്‍ച്ചയായും മടങ്ങിവരും; ലോകേഷ് കനകരാജ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു ലിയോ. ലോകേഷിന്റെ വിസംധാനത്തില്‍ പുറത്തെത്തിയ ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്റെ ഭാഗമായി ലോകേഷ് കേരളത്തിലേക്ക് എത്തിയിരുന്നു. പിന്നാലെ പാലക്കാട് അരോമ തിയേറ്ററില്‍ ഉണ്ടായ തിരക്കിനിടയില്‍ ലോകേഷ് കനകരാജിന് പരിക്ക് സംഭവിച്ചിരുന്നു.

എന്നാല്‍ നിസ്സാര പരിക്ക് മാത്രമാണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗോകുലം മൂവീസ് പൂര്‍ണ്ണ സജീകരണങ്ങളോടെ നടത്തിയ വിജയഘോഷ പരിപാടികളില്‍ ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും പങ്കെടുത്തിരുന്നു. ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയൂം പ്രാഥമിക ചികിത്സ നേടിയ ശേഷം തിരിച്ചു അദ്ദേഹം അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങി എന്ന് കൃഷ്ണമൂര്‍ത്തി അറിയിച്ചു. പരിപാടിക്കിടയില്‍ കൃഷ്ണമൂര്‍ത്തിക്കും നിസ്സാര പരിക്ക് പറ്റിയിരുന്നു.

‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം, നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക ലോകേഷ് കനകരാജ് എക്‌സില്‍ കുറിച്ചു.

മികച്ച അഭിപ്രായങ്ങളും ഹൗസ്ഫുള്‍ ഷോകളുമായി റെക്കോര്‍ഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്.

More in Tamil

Trending

Recent

To Top