ആ പരിഹാരക്രിയകള്‍ ചെയ്തിരുന്നെങ്കില്‍ സൗന്ദര്യ ജീവിച്ചിരുന്നേനേ എന്ന് തോന്നിയിട്ടുണ്ട്, സൗന്ദര്യ അപകടത്തില്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ താങ്ങാന്‍ കഴിഞ്ഞില്ല; തുറന്ന് പറഞ്ഞ് നടി വെണ്ണിര ആടൈ നിര്‍മല
ആ പരിഹാരക്രിയകള്‍ ചെയ്തിരുന്നെങ്കില്‍ സൗന്ദര്യ ജീവിച്ചിരുന്നേനേ എന്ന് തോന്നിയിട്ടുണ്ട്, സൗന്ദര്യ അപകടത്തില്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ താങ്ങാന്‍ കഴിഞ്ഞില്ല; തുറന്ന് പറഞ്ഞ് നടി വെണ്ണിര ആടൈ നിര്‍മല
ആ പരിഹാരക്രിയകള്‍ ചെയ്തിരുന്നെങ്കില്‍ സൗന്ദര്യ ജീവിച്ചിരുന്നേനേ എന്ന് തോന്നിയിട്ടുണ്ട്, സൗന്ദര്യ അപകടത്തില്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ താങ്ങാന്‍ കഴിഞ്ഞില്ല; തുറന്ന് പറഞ്ഞ് നടി വെണ്ണിര ആടൈ നിര്‍മല
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉള്‍പ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച താരം. സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി എത്തിയ മരണം സൗന്ദര്യയെ കവര്‍ന്നെടുക്കുന്നത്. 2004 ഏപ്രില്‍ 17 നാണ് സൗന്ദര്യ മരണപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറപ്പെട്ട സൗന്ദര്യയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുകയും താരം മരണപ്പെടുകയുമായിരുന്നു.
മരിക്കുമ്പോള്‍ വെറും 31 വയസ് മാത്രമായിരുന്നു സൗന്ദര്യയുടെ പ്രായം. തന്റെ കരിയറിന്റെ പീക്കിലൂടെ കടന്നു പോകുമ്പോഴാണ് സൗന്ദര്യ മരണപ്പെടുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം സാന്നിധ്യം അറിയിക്കാന്‍ സൗന്ദര്യയ്ക്ക് സാധിച്ചിരുന്നു. 2003 ലാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. പിന്നാലെ ഗര്‍ഭിണിയായ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കവെയാണ് മരണമെത്തുന്നത്.
സൗന്ദര്യയെക്കുറിച്ച് പഴയകാല നടി വെണ്ണിര ആടൈ നിര്‍മല പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യയുടെ മരണശേഷം തനിക്കുണ്ടായ ദുഖത്തെക്കുറിച്ചാണ് മുമ്പൊരിക്കല്‍ വെണ്ണിര ആടൈ നിര്‍മല മനസ് തുറന്നത്. അവള് ചില സമയത്ത് എന്നെ അമ്മയെന്നും ആന്റിയെന്നും വിളിക്കുമായിരുന്നു.
തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിന് സ്വിറ്റ്സര്‍ലന്റില്‍ പോയപ്പോള്‍ എന്റെ മടിയിലിരിക്കും. അവള് പ്രണയത്തിലായ സമയമായിരുന്നു അത്. സ്നേഹിതനേ എന്ന പാട്ട് പാടും. എന്തോ നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഞാന്‍ കളിയാക്കും. അഴകും പേരും അന്തസുമുള്ളവളായിരുന്നു സൗന്ദര്യ. ആരെയാണ് പ്രണയിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. നാഡി ജോത്സ്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്.
ഇത് സൗന്ദര്യയെയും പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. രണ്ട് തവണ വിളിച്ചെങ്കിലും സൗന്ദര്യക്ക് വരാന്‍ കഴിഞ്ഞില്ല. സൗന്ദര്യ നാഡി ജോതിഷം നോക്കുന്നത് നടന്നില്ല. പിന്നീട് സൗന്ദര്യ അപകടത്തില്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ എനിക്കത് താങ്ങാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ അവര്‍ ജോത്സ്യം നോക്കുകയും പരിഹാരക്രിയകള്‍ ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ ജീവിച്ചിരുന്നെങ്കിലോ എന്ന് ആലോചിച്ചു. തന്റെ സഹോദരന്റെ മരണം നാഡി ജ്യോതിഷത്തില്‍ നേരത്തെ പ്രവചിച്ചിരുന്നെന്നും എന്നാല്‍ മരണ ശേഷമാണ് ഇതേ പറ്റി അറിഞ്ഞതെന്നും വെണ്ണിര ആടൈ നിര്‍മല പറഞ്ഞു.
ബന്ധുവും ബാല്യകാല സുഹൃത്തുമായ രഘുവിനെയാണ് താരം വിവാഹം കഴിച്ചത്. 2003 ഏപ്രില്‍ 27 നാണ് സൗന്ദര്യ വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. നടിയുടെ വേര്പാടിന് ശേഷമാണ് പലരും ഗര്‍ഭിണിയായിരുന്ന കാര്യം പോലും അറഞ്ഞിരുന്നത്.
വിവാഹത്തിന് മുമ്പായി നടി തന്റെ വില്പത്രം തയ്യാറാക്കിയിരുന്നു. തന്റെ സ്വത്തുവകളെല്ലാം തന്നെ കുടുംബാംഗങ്ങളുടെ പേരിലായിരുന്നു നടി എഴുതി വച്ചിരുന്നത്. എന്നാല്‍ നടിയുടെ മരണത്തിന് പിന്നാലെ സ്വത്തിനെ ചൊല്ലി കുടുംബത്തിനുള്ളില്‍ തര്‍ക്കം ഉടലെടുത്തു. 11 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കുടുംബാംഗങ്ങള്‍ തര്‍ക്കത്തിന് പരിഹാരം കണ്ടെത്തുന്നത്.
കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള സ്വത്തുക്കളെ ചൊല്ലിയായിരുന്നു തര്‍ക്കം. സൗന്ദര്യയുടെ അമ്മ മഞ്ജുളയ്ക്കെതിരെ നടിയുടെ സഹോദരന്റെ ഭാര്യ നിര്‍മലയും ഇവരുടെ മകന് സാത്വിക്കും രംഗത്ത് വന്നു. വിവിധ സ്ഥലങ്ങളിലായി ആറ് പ്രോപ്പര്‍ട്ടികള്‍ സൗന്ദര്യക്ക് ഉണ്ടായിരുന്നു. വില്പത്രം പ്രകാരം ഇതെല്ലാം ബന്ധുക്കള്‍ക്ക് തുല്യമായി വീതിച്ചതുമാണ്.
സൗന്ദര്യയുടെ വില്‍പ്പത്രം മാനിക്കാതെ നടിയുടെ അമ്മ സ്വത്തുക്കള്‍ക്ക് മേലുള്ള തന്റെ അവകാശം തടഞ്ഞെന്ന് നിര്‍മലയും മകന് സാത്വികും ആരോപിച്ചു. ഇവര്‍ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സൗന്ദര്യയുടെ ഭര്‍ത്താവായിരുന്ന രഘു കേസില്‍ നടിയുടെ അമ്മയ്ക്കൊപ്പം ചേര്‍ന്നു. കുറച്ച് നാള് ഈ പ്രശ്നം വാര്‍ത്തകളില്‍ നിറഞ്ഞു. അന്ന് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കുടുംബം തയ്യാറായില്ല.
ബാംഗ്ലൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് വേണ്ടിയാണ് സഹോദരന് അമര്‍നാഥിനൊപ്പം സൗന്ദര്യ യാത്ര തിരിച്ചത്. അത് അവസാന യാത്രയായി മാറുകയായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ ഗന്ധര്‍വ എന്ന കന്നട ചിത്രത്തിലൂടെയാണ് സൗന്ദര്യ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് എംബിബിഎസ് പഠനകാലത്ത് ‘അമ്മൊരു’ എന്ന ചിത്രത്തില്‍ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും സിനിമയില്‍ സജീവമാവുകയുമായിരുന്നു.പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി അഭിനയിച്ചിരുന്നു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...