
Malayalam
യാത്രാ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത സുരേഷ്; പരിഹാസ കമന്റുകളുമായി മലയാളികള്‍
യാത്രാ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത സുരേഷ്; പരിഹാസ കമന്റുകളുമായി മലയാളികള്‍
Published on

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തി തിളങ്ങി നില്‍ക്കുകയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികള്‍ക്ക് അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിന്റെ പേരില്‍ അമൃത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം. എന്നാല്‍ 2019 ആയപ്പോഴേക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. 2015 മുതല്‍ രണ്ടു പേരും വേര്‍പിരിഞ്ഞായിരുന്നു താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. നിലവില്‍ അമൃതയ്ക്ക് ഒപ്പമാണ് മകള്‍ താമസിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാര്‍, യാത്രകള്‍ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകര്‍ അറിയാറുണ്ട്. ഇതിനൊപ്പം തന്നെ ആത്മീയതയ്ക്കും വളരെ പ്രാധാന്യം നല്‍കുന്നയാളാണ് അമൃത സുരേഷ്. സമയം കിട്ടുമ്പോഴെല്ലാം അമൃത ആത്മീയതയില്‍ മുഴുകാന്‍ ശ്രദ്ധിക്കാറുണ്ട്. അതിനായി ചില യാത്രകളും നടത്താറുണ്ട്.
ഇപ്പോഴിതാ അത്തരമൊരു യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. ഹൈദരാബാദ് യാത്രയുടെ വിശേഷങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. തന്റെ കുറച്ചു ചിത്രങ്ങള്‍ക്ക് ഒപ്പമാണ് അമൃതയുടെ പോസ്റ്റ്. കറുപ്പ് നിറത്തിലെ ടോപ്പും, പാന്റ്സും, ഷൂവുമാണ് വേഷം. നെറ്റിയില്‍ നീളത്തില്‍ വരച്ച ഗോപി കുറിയുമുണ്ട്. മോഡേണ്‍ വേഷത്തിലാണ് എങ്കിലും, യാത്രാ ലക്ഷ്യം ആത്മീയത തന്നെയാണെന്നാണ് സൂചന.
ഹൈദരാബാദിലെ അതിപ്രശസ്തമായ സമത മൂര്‍ത്തീ ശില്പം സ്ഥിതി ചെയ്യുന്നിടത്ത് നിന്നാണ് അമൃതയുടെ ചിത്രങ്ങള്‍. ഇരിക്കുന്ന രൂപത്തിലെ ലോകത്തെ തന്നെ രണ്ടാമത് വലിയ ശില്പമാണിത്. ഇവിടെ നിന്ന് വിവിധ ആംഗിളുകളിലെ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിട്ടുണ്ട്. അവിടുത്തെ പ്രസാദം കൈയില്‍ പിടിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും കാണാം. നിരവധി പേരാണ് അമൃതയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പരിഹാസ കമന്റുകളടക്കം ചിത്രത്തിന് താഴെ കാണാം.
‘ഇനിയിപ്പോ സന്യാസമാ നല്ലത്’ എന്നാണ് ഒരാള്‍ ചിത്രത്തില്‍ താഴെ കമന്റ് ചെയ്തത്. ഉടനെ അമൃതയുടെ മറുപടി എത്തി. ഹൈ ഫൈവ് ഇമോജി കൊണ്ടാണ് അമൃത മറുപടി നല്‍കിയത്. നെഗറ്റീവ് എന്ന് തോന്നുന്ന കമന്റിന് പോസിറ്റീവായി അമൃത മറുപടി നല്‍കിയത് ശ്രദ്ധ നേടിയിട്ടുണ്ട്. താന്‍ ഈ യാത്ര ആസ്വദിക്കുന്നു എന്നാണ് ആ ഇമോജിയിലൂടെ താരം വ്യക്തമാക്കിയതെന്നാണ് ആരാധകര്‍ കരുതുന്നത്. അതേസമയം അമൃതയുടെ നെറ്റിയിലെ കുറിയും ചിലര്‍ പരിഹസിക്കാനായി ഉപയോഗിച്ചിട്ടുണ്ട്. ‘ഗോപി തൊട്ടിട്ടുണ്ടല്ലോ, നല്ല ഗോപിയാണ്’ എന്നൊക്കെയാണ് കമന്റുകള്‍.
നേരത്തെ ഇഷാ ഫൗണ്ടേഷന്റെ ഇഷാ യോഗാ കേന്ദ്രത്തില്‍ ദര്‍ശനം നടത്തിയ പോസ്റ്റും അമൃത പങ്കുവെച്ചിരുന്നു. ഇവിടുത്തെ പ്രശസ്തമായ ആദിയോഗി ശില്പം സന്ദര്‍ശിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു. അതേസമയം ഒറ്റയ്ക്കാണ് അമൃതയുടെ ഹൈദരാബാദ് യാത്രയെന്നാണ് ചിത്രങ്ങള്‍ നല്കുന്ന സൂചന. കൂടുതലും സെല്‍ഫി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ മകള്‍ പാപ്പുവിനൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ അമൃത പങ്കുവെച്ചിരുന്നു. അതേസമയം അനുജത്തി അഭിരാമി സുരേഷിനൊപ്പം ആരംഭിച്ച അമൃതം ഗമയ എന്ന ബാന്‍ഡും അതിന്റെ പരിപാടികളുമായി തിരക്കിലാണ് അമൃത ഇപ്പോള്‍.
ഏകദേശം 2015 ഓടെയാണ് ബാല- അമൃത വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവര്‍ക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് അമൃതയും എത്തിയിരുന്നു.
ഇപ്പോഴും ഇവരുടെ വിശേഷങ്ങള്‍ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താരങ്ങള്‍ എന്ത് പങ്കുവെച്ചാലും അവ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പാപ്പുവിന്റെ പിറന്നാള്‍. ഇതിനിടയില്‍ ബാല പങ്കുവെച്ച വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാപ്പു തന്റെയടുക്കല്‍ വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നുവെന്നാണ് വീഡിയോയില്‍ ബാല പറഞ്ഞത്.
‘ചില ഓര്‍മകള്‍ നമ്മള് ലോകത്ത് എവിടെയാണെങ്കിലും മറക്കാന്‍ പറ്റില്ല. അത്തരത്തില്‍ എന്റെ മകളെ കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് മറക്കാനാവില്ല. ഹാപ്പി ബെര്‍ത്ത് ഡെ പാപ്പു… എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകള്‍ക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛനുണ്ട്. ഡാഡിയുണ്ട്… ഹാപ്പി ബര്‍ത്ത് ഡെ പാപ്പു’, എന്നാണ് ബാല മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പങ്കുവെച്ച വീഡിയോയില്‍ ബാല പറഞ്ഞത്. നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പ്രത്യേക ദിനം നിങ്ങള്‍ എല്ലാവരും മറന്നെങ്കില്‍ കുഴപ്പമില്ല’, എന്ന് കുറിച്ചാണ് വീഡിയോ ബാല പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...