
News
നാട്ടുകാര്‍ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്; നടന് ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറി
നാട്ടുകാര്‍ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്; നടന് ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറി

രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് നടന് ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറി. രാത്രി ഒരുമണിയോടെയാണ് വീട്ടില്‍ വെള്ളം കയറിയതെന്നും നാട്ടുകാര്‍ വിളിച്ചപ്പോഴാണ് താന്‍ അറിഞ്ഞതെന്നും ബിജു പപ്പന് പറഞ്ഞു.
‘അകത്ത് മൊത്തം വെള്ളമാണ്. നാട്ടുകാര്‍ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്. അതുകൊണ്ട് കുറച്ച് സാധാനങ്ങളൊക്കെ എടുത്ത് മാറ്റിവെക്കാന്‍ കഴിഞ്ഞു. നമ്മുക്ക് മാത്രമല്ല ഈ പ്രദേശത്തെ ഒരുപാട് ആളുകള്‍ ഇതനുഭവിക്കുന്നുണ്ട്. കുടുംബക്കാര് മുഴുവന്‍ ഇവിടെ തന്നെയാണ്’ എന്ന് ബിജു പപ്പന് പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ ഒരു മണി മുതല്‍ മഴ കനത്തത്തോടെയാണ് സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയുണ്ടായത്. ഇത്തരമൊരു വെള്ളപ്പൊക്കം ഇതിന് മുന്‍പ് ഈ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കൂടാതെ രണ്ടുദിവസമായി തുടരുന്ന മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചതിന് ആണ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...