
Malayalam Breaking News
എന്ത് സംഭവിക്കുമെന്ന് അറിയാന്‍ 4 വര്‍ഷം കാത്തിരുന്നു… കൈ വിട്ടു പോയ ജീവിതത്തെ കുറിച്ച് സിന്ദ്ര
എന്ത് സംഭവിക്കുമെന്ന് അറിയാന്‍ 4 വര്‍ഷം കാത്തിരുന്നു… കൈ വിട്ടു പോയ ജീവിതത്തെ കുറിച്ച് സിന്ദ്ര
Published on

ജീവിതം കൈ വിട്ടു പോയപ്പോള്‍ താന്‍ ചേര്‍ത്തുപിടിച്ചിരുന്നത് തന്റെ മകന് അര്‍ഹാനെ ആയിരുന്നെന്ന് നടി സിന്ദ്ര. പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയപ്പോള്‍ ചേര്‍ത്തു പിടിച്ച ശക്തി അര്ഹാന് ആയിരുന്നെന്നും സിന്ദ്ര പറയുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം മകന്റെ ജനനമായിരുന്നെന്നും സിന്ദ്ര പറയുന്നു. ഒരു ചാനല്‍ പരിപാടിയ്ക്കിടെ മനസ്സു തുറക്കുകയായിരുന്നു സിന്ദ്ര.
സ്രിന്ദയുടെ വാക്കുകളിലേയ്ക്ക്-
അര്ഹാന് എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്ഹാന്. മകന് ജന്മം നല്കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. 19ാം വയസ്സിലായിരുന്നു വിവാഹം. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. അത് ബാധിക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്.
ഇന്ന് അദ്ദേഹം സന്തോഷവാനാണ്. ഞാനും എന്റെ മകനും അതെ. ഞങ്ങള്‍ മകനെ പിടിച്ചു വെയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു. നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അത് അതിന്റെ വഴിക്ക് പോയി. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്ക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.
Srinda Arhaan about her married life
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...