
Malayalam
‘ഇത് ഫോര്‍ട്ട് കൊച്ചി രജനി’, രജനിയുടെ അപരന്റെ ചിത്രം പങ്കുവെച്ച് നാദിര്‍ഷ
‘ഇത് ഫോര്‍ട്ട് കൊച്ചി രജനി’, രജനിയുടെ അപരന്റെ ചിത്രം പങ്കുവെച്ച് നാദിര്‍ഷ

രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും സിനിമാ താരങ്ങളോട് സാദൃശ്യം പുലര്‍ത്തുന്ന അപരന്മാരെ കണ്ട് സോഷ്യല്‍ മീഡിയ അന്തംവിടാറുണ്ട്. ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍ ദുല്‍ഖര്‍ സല്മാന്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങീ ഒട്ടനവധി സെലിബ്രറ്റികളുടെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്റെ രൂപ സാദൃശ്യമുള്ള അപരനെ കണ്ടെത്തിയിരിക്കുകയാണ്. സംവിധായകനും ഗായകനുമായ നാദിര്‍ഷയാണ് രജനിയുടെ അപരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ വെച്ചാണ് നാദിര്‍ഷ രജനിയുടെ അപരനെ കണ്ടത്.
‘ഇത് ഫോര്‍ട്ട് കൊച്ചി രജനി. അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി ഫോര്‍ട്ട് കൊച്ചിയിലെ സുധാകരപ്രഭു. പേരില്‍ പ്രഭുവാണെങ്കിലും ഒരു ചായക്കടയില്‍ ജോലിക്ക് നില്‍ക്കുകയാണ്.’ രജനിയുടെ അപരന്റെ കൂടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നാദിര്‍ഷ ഇങ്ങനെ കുറിച്ചു.
ചിത്രത്തിന് കമന്റുകളുമായി നിരവധിപേരാണ് വന്നിരിക്കുന്നത്. ആദ്യം കരുതിയത് ഒര്‍ജിനല്‍ രജനി തന്നെ എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...