
News
‘ലിയോ’യുടെ റിലീസിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തി ലോകേഷ് കനകരാജ്
‘ലിയോ’യുടെ റിലീസിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തി ലോകേഷ് കനകരാജ്
Published on

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിഡയ് ചിത്രമാണ് ‘ലിയോ’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് എത്തുന്നതിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തിയിരിക്കുകയാണ് സംവിധായകന് ലോകേഷ് കനകരാജ്. ലിയോ വിജയം കൈവരിക്കണം എന്ന ആവശ്യവുമായാണ് സംവിധായകന് ക്ഷേത്രത്തില്‍ എത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകേഷ് തിരുപ്പതിയില്‍ എത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലിയോയുടെ സഹതിരക്കഥാകൃത്തായ രത്ന കുമാറും ലോകേഷിനൊപ്പം ഉണ്ടായിരുന്നു. ലോകേഷ് കനകരാജ് ഏറെ വിമര്‍ശനങ്ങള്‍ കേട്ട സിനിമയായിരുന്നു മാസ്റ്റര്‍.
അതിന് ശേഷം വിജയ്യുമായി ഒന്നിക്കുന്നതിനാല്‍ ലിയോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രീ റിലീസ് ബിസിനസില്‍ ഇതിനോടകം മികച്ച നേട്ടം ലിയോ കൈവരിച്ച് കഴിഞ്ഞു. സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
സഞ്ജയ് ദത്ത്, തൃഷ, അര്ജുന്, ഗൗതം മേനോന്, പ്രിയ ആനന്ദ്, മാത്യു, ബാബു ആന്റണി തുടങ്ങി വന്‍ താരനിര വിജയ്ക്ക് ഒപ്പം ലിയോയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിനെ കുറിച്ച് ഇതിനോടകം വലിയ വിമര്‍ശനങ്ങളും ഉണ്ടായി കഴിഞ്ഞു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...