
Malayalam
ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്
ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്
Published on

നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഡിജിറ്റല്‍ ബിസിനെസ്സ് വാലെറ്റില്‍ യു.എസ്.ബി ചിപ്പില്‍ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ് . ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യു.എ ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
നേരത്തെ പാസ്പോര്ട്ടില് പതിച്ചു നല്‍കിയിരുന്ന വീസ പൂര്‍ണമായും നിര്‍ത്തലാക്കിയാണ് പുതിയ ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുന്നത്. ഇതിന് പുറമെ വ്യക്തികളുടെ എമിറേറ്റ്സ് ഐഡി, താമസ വീസ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ എല്ലാം ഒറ്റ ബിസിനസ് വാലെറ്റില്‍ ലഭ്യമാകുമെന്നുള്ളതും പ്രത്യേകതയാണ്.
നേരത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വീസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെയായിരുന്നു. വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ അനുവദിക്കുന്നത്. നിക്ഷേപകര്‍ക്കും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമായിരുന്നു ആദ്യം ഈ വീസ നല്‍കിയത്.
അതേ സമയം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന് എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ ‘റേച്ചല്‍’ പിടിച്ചുപറ്റിയിരുന്നു.
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...