
Bollywood
സിനിമകള്‍ പരാജയപ്പെട്ടതില്‍ നിരാശ, മദ്യപിച്ച് ലക്ക് കെട്ട് ആമിര്‍ ഖാന്?; വൈറലായി വീഡിയോ
സിനിമകള്‍ പരാജയപ്പെട്ടതില്‍ നിരാശ, മദ്യപിച്ച് ലക്ക് കെട്ട് ആമിര്‍ ഖാന്?; വൈറലായി വീഡിയോ
Published on

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ ഒരുക്കിയ സിനിമകള്‍ ഫ്ലോപ്പ് ആയതോടെ നിരാശയിലാണ് ആമിര്‍ ഖാന് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’, ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ആമിര്‍ ഇപ്പോള്‍.
നിരാശയെ തുടര്‍ന്ന് ആമിര്‍ കടുത്ത മദ്യപാനിയായി മാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു പാര്‍ട്ടിയില്‍ നിന്നും മദ്യപിച്ച് കുഴഞ്ഞു വരുന്ന ആമിറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാധാരണയായി ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും അകന്നു നില്ക്കുന്ന താരമാണ് ആമിര്‍.
അതുകൊണ്ട് തന്നെ ആമിറിന്റെ പുതിയ വീഡിയോ വൈറലാവുകയാണ്. തുടര്‍ പരാജയങ്ങളും ‘ജവാന്’, ‘ഗദര്‍ 2’ പോലുള്ള സിനിമകളുടെ വിജയവും താരത്തെ വിഷാദത്തിലാക്കിയെന്നും നടന് മദ്യത്തിന് അടിമയായി എന്നൊക്കെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അതേസമയം, രണ്ട് വര്‍ഷത്തേക്ക് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ആമിര്‍ ഖാന്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് താന്‍ മാനസികമായി ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാണ് താരം അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്തിരിക്കുന്നത്.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...