
News
വിജയ് ഭാവി മുഖ്യമന്ത്രി, ആര്‍ക്കും തടയാനാകില്ല; നടനായി പോസ്റ്ററുകള്‍
വിജയ് ഭാവി മുഖ്യമന്ത്രി, ആര്‍ക്കും തടയാനാകില്ല; നടനായി പോസ്റ്ററുകള്‍
Published on

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകള്‍ ഉണ്ടാകാറുണ്ടെങ്കിലും നടന് ഇതിനോടൊന്നും പ്രതികരിക്കാറില്ല. ഇപ്പോഴിതാ വിജയ് ഭാവി മുഖ്യമന്ത്രിയാകുമെന്ന് പറയുന്ന പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മധുര. വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’യുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 30ന് ചെന്നൈ നെഹ്റു ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് ഓഡിയോ ലോഞ്ച് നടത്താനിരുന്നത്. എന്നാല്‍ സ്റ്റേഡിയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓഡിയോ ലോഞ്ച് ഉപേക്ഷിക്കുകയായിരുന്നു. ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട് എന്നായിരുന്നു പിന്നീട് എത്തിയ വാര്‍ത്തകള്‍.
ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആണ് ഓഡിറ്റോറിയം അനുവദിക്കാത്തതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് മധുരയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകകൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
വിജയ് ഭാവി മുഖ്യമന്ത്രിയാണ് എന്ന് പറഞ്ഞാണ് പോസ്റ്ററുകള്‍. നെഹ്റു സ്റ്റേഡിയത്തില്‍ കയറുന്നത് തടയാനായിരിക്കാം, പക്ഷെ മുഖ്യമന്ത്രിയാകുന്നത് തടയാനാകില്ല എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് ഓഡിയോ ലോഞ്ച് മാറ്റിയത് എന്നായിരുന്നു ലിയോയുടെ നിര്‍മ്മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ വിശദീകരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നത് വലിയ വാർത്തയായിരുന്നു....
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...