News
ബിഗ് ബോസ് സീസണ്‍ 7 ഇന്ന് മുതല്‍; എത്തുന്നത് ഈ താരങ്ങള്‍?; ഇത് തകര്‍ക്കുമെന്ന് പ്രേക്ഷകര്‍
ബിഗ് ബോസ് സീസണ്‍ 7 ഇന്ന് മുതല്‍; എത്തുന്നത് ഈ താരങ്ങള്‍?; ഇത് തകര്‍ക്കുമെന്ന് പ്രേക്ഷകര്‍
നിരവധി ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍ ഇതിനോടകം പിന്നിട്ട ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണ്‍ ഇപ്പോള്‍ ആരംഭിക്കുകയാണ്. സ്റ്റാര്‍ വിജയ് ടിവിയിലാണ് പ്രേക്ഷപണം. ഒക്ടോബര്‍ 1 ഞായറാഴ്ചയാണ് ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. ഉലക നായകന്‍ കമല്‍ഹാസനാണ് തമിഴ് ബിഗ്‌ബോസിന്റെ അവതാരകന്‍.
ഇത്തവണയും ഏറെ പ്രത്യേകതകളുള്ള ഒരു കൂട്ടം മത്സരാര്‍ത്ഥികളാണ് തമിഴ് ബിഗ്‌ബോസില്‍ എത്തുന്നത് എന്നാണ് വിവരം. പ്രധാനമായും സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ എല്ലാം തമിഴ് മാധ്യമങ്ങള്‍ പങ്കുവച്ച പ്രവചന ലിസ്റ്റിലുണ്ട്. അടുത്തിടെ വന്‍ വിവാദം സൃഷ്ടിച്ചവരും ബിഗ്‌ബോസ് തമിഴ് സീസണ്‍ 7 ലിസ്റ്റിലുണ്ട്. ഇത്തവണ ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംഗ് സംബന്ധിച്ച് കമല്‍ തിരക്കിലായതിനാലാണ് തമിഴ് ബിഗ്‌ബോസ് അല്‍പ്പം വൈകിയത് എന്നാണ് സൂചന. മത്സാര്‍ത്ഥികളായി പ്രവചിപ്പിക്കപ്പെടുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
- കൂള്‍ സുരേഷ്
- പൂര്‍ണ്ണിമ രവി
- രവീണ
- പ്രദീപ് ആന്റണി
- നിക്‌സണ്‍
- വിനുഷ ദേവി
- മണിചന്ദ്ര
- അക്ഷയ ഉദയകുമാര്‍
- ജോവിക
- ഐഷു
- മായ കൃഷ്ണ
- ശരവണ വിക്രം
- യുഗേന്ദ്രന്‍
- വിഷ്ണു
- ബാവ ചെല്ലദുരെ