
News
ഇനി എമ്പുരാൻ നാളുകൾ ..അതിനു മുൻപ് ഇത്തിരി നേരം കൂടി കുടുംബത്തോടൊപ്പം ; ഒപ്പം സ്നേഹം പങ്കിട്ട് സോറോയും
ഇനി എമ്പുരാൻ നാളുകൾ ..അതിനു മുൻപ് ഇത്തിരി നേരം കൂടി കുടുംബത്തോടൊപ്പം ; ഒപ്പം സ്നേഹം പങ്കിട്ട് സോറോയും

സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. മോഹന്‍ലാലിനെ നായകനാക്കി 2018ല്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ രണ്ടാം ഭാഗം എന്നതിനാലാണ് ഇത്രയും ആകാംക്ഷ. സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
‘വിലായത്ത് ബുദ്ധ’ സിനിമയുടെ ഷൂട്ടിനിടെ പരുക്കേറ്റ പൃഥ്വിരാജ് ചികിത്സയും വിശ്രമവുമൊക്കെ കഴിഞ്ഞ് വീണ്ടും എമ്പുരാനിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇതിന്റെ സൂചനകൾ പൃഥ്വി തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കു നൽകിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് ഉണ്ടാവുമെന്ന് പൃഥ്വി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങളോ ഫസ്റ്റ് ലുക്കോ പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകരും
പോസ്റ്ററില്‍ കാണുന്ന ചോരപുരണ്ട മോതിരമാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മരുന്നത് ഖുറേഷി അബ്രഹാമിന്റെ പഴയ കാലഘട്ടം ആണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാണിത്..
അതിനിടയിൽ നിർമാതാവും പൃഥ്വിയുടെ പങ്കാളിയുമായ സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ് . “വിട പറയുന്നതിനു മുൻപ് ദാദയും സോറോ കുട്ടിയും ഒരുമിച്ച് സമയം ചെലവഴിക്കുന്നു!” എന്ന അടിക്കുറിപ്പോടെയാണ് എമ്പുരാൻ, ഡയറക്ടർ സാർ, ബാക്ക് റ്റു വർക്ക് തുടങ്ങിയ ഹാഷ് ടാഗുകളും നൽകി സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .. ചിത്രത്തിൽ പൃഥ്വിരാജ് സോറോ എന്ന തന്റെ വളർത്തുനായയെ ഒരു കുഞ്ഞിനെ പോലെ കൈകളിൽ പിടിച്ചിരിക്കുകയാണ്
എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. മാത്രമല്ല വിലായത്ത് ബുദ്ധ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങും അപകടം മൂലം നീട്ടിവയ്ക്കുകയായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....