Connect with us

ഈ പുരസ്കാരം കേരളത്തിനാണ്; ടോവിനോ തോമസ്

Actor

ഈ പുരസ്കാരം കേരളത്തിനാണ്; ടോവിനോ തോമസ്

ഈ പുരസ്കാരം കേരളത്തിനാണ്; ടോവിനോ തോമസ്

അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാര തിളക്കത്തില്‍ ടൊവിനോ തോമസ്. അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് ടൊവിനോ തോമസ്.

നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്ന് മറ്റൊരു നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. യുട്യൂബര്‍ കൂടിയായ ഭുവന്‍ ബാം ആയിരുന്നു അത്. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ മഹത്വം. മരിച്ച് വീണുപോകുന്ന ഓരോ തവണയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇത് എപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്, പുരസ്കാരനേട്ടത്തിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ ടൊവിനോ ഇങ്ങനെ പങ്കുവച്ചു.

നെതര്‍ലാന്റിലെ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, അഭിനേതാവ്, അഭിനയത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരം. ഇന്ത്യയില്‍ നിന്നുള്ള അഭിനേതാവ് ഭുവന്‍ ബാമും മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷന് ടൊവിനോ തോമസിനൊപ്പം ഇടം പിടിച്ചിരുന്നു.

2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് 2018 എവരിവണ്‍ ഈസ് എ ഹീറോ. മികച്ച ഏഷ്യന്‍ സിനിമ വിഭാഗത്തില്‍ ചിത്രം നോമിനേഷന്‍ നേടിയിരുന്നു. 200 ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമ കൂടിയാണ് 2018. ചിത്രത്തില്‍ ടൊവിനോയെ കൂടാതെ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയവരും വേഷമിട്ടിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top