റാഗിംഗ് ഒന്നും ചെയ്യാൻ നോക്കണ്ട -സാബുവിനും അർച്ചനക്കും അതിഥിയുടെ താക്കീത് ..; ഇനി ഈ വീട്ടിൽ പുറത്തു പോകേണ്ടി വന്നാലും പണിയെടുക്കില്ലന്നു പേർളി !!!
അവസാന ദിനങ്ങളിലേക്ക് മത്സരം അടുത്തപ്പോളാണ് ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനാകാൻ അതിഥിക്ക് സാധിച്ചത്. ഹിമയെയും അഥിതിയെയും പുറത്തേക്കയച്ചതിനു ശേഷം അതിഥിയെ തിരികെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. എല്ലാവര്ക്കും ജോലികൾ വീതിച്ചു നൽകിയ അതിഥി പക്ഷെ ആദ്യ ദിനം തന്നെ കുടുംബാംഗങ്ങളുമായി വഴക്കിലായി.
നോമിനേഷൻ പ്രക്രിയയിൽ ക്യാപ്റ്റന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബഷീറിനെയും സുരേഷിനെയും നോമിനേറ്റ് ചെയ്തതതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. നോമിനേഷന് ശേഷം സുരേഷ് അഥിതിയോട് സംസാരിച്ചില്ല.
ഷിയാസിനെ ആണ് നോമിനേറ്റ് ചെയ്തതെങ്കില്‍ വോട്ട് കിട്ടുമായിരുന്നില്ല. സുരേഷിന് പ്രേക്ഷകര്‍ വോട്ട് ചെയ്ത് അകത്ത് തന്നെ ഇരുത്തുമെന്നാണ് അതിഥി പറഞ്ഞത്.
സുരേഷ് അവഗണിച്ചതിനെ തുടര്‍ന്ന് അതിഥി കരഞ്ഞുകൊണ്ട് സ്മോക്കിംഗ് റൂമില്‍ നിന്നും പുറത്തേക്ക് പോയി. സ്നേഹം ഉണ്ടായിരുന്നെങ്കില്‍ സുരേഷിനെ അതിഥി പരിഗണിക്കുമായിരുന്നെന്ന് സാബു മറ്റുളളവരോട് പറഞ്ഞു. എന്നാല്‍ അതിഥി സുരേഷിനെ നോമിനേറ്റ് ചെയ്തതാണ് ശരിയായ തീരുമാനമെന്ന് ശ്രീനിഷും പേളിയും അതിയെ പറഞ്ഞു മനസ്സിലാക്കി.
തന്നോട് ദേഷ്യമുണ്ടോയെന്ന് അതിഥി സുരേഷിനോട് ചോദിച്ചു. സാബു നെഗറ്റീവ് പറയുമ്പോള്‍ തനിക്ക് വിഷമം ഉണ്ടാക്കുന്നുണ്ടുവെന്ന് അതിഥി പറഞ്ഞു. തനിക്ക് പ്രശ്നമില്ലെന്നാണ് സുരേഷ് പറഞ്ഞത്. തനിക്ക് അതിഥി ചെയ്തത് ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു സാബുവിന്റെ അഭിപ്രായം. ഇതിനെ ചൊല്ലി അതിഥിയോട് സാബു വഴക്കിട്ടു. അതിഥിയുടെ ക്യാപ്റ്റന്‍സിയില്‍ പേളി അടക്കം ഉള്ളവര്‍ പണിയൊന്നും ചെയ്യുന്നില്ലെന്ന് സാബുവും അര്‍ച്ചനയും ആരോപിച്ചു. ഇതിനെ ചൊല്ലി അര്‍ച്ചനയും സാബുവും അതിഥിയോട് വഴക്കിട്ടു. എന്നാല്‍ ക്ലീന്‍ ചെയ്തില്ലെന്ന് പറഞ്ഞ് റാഗിംങ് ഒന്നും ചെയ്യേണ്ടെന്ന് അതിഥി തുറന്നടിച്ചു. ഇതിന്റെ പേരില്‍ ഇരുവും തമ്മില്‍ വഴക്കായി. ഇതിന് പിന്നാലെ അര്‍ച്ചനയും പേളിയും തമ്മില്‍ വഴക്കിട്ടു. എന്നാല്‍ താന്‍ പണിയെടുക്കാമെന്ന് പറഞ്ഞ് പേളി രംഗത്തെത്തി. വേണ്ടെന്നായിരുന്നു അര്‍ച്ചനയുടെ നിലപാട്. എന്നാല്‍ ഇനി ഹൗസില്‍ താന്‍ പണിയൊന്നും എടുക്കില്ലെന്ന് പേളി വ്യക്തമാക്കി. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കിയാലും കുഴപ്പമില്ലെന്നാണ് പേളി പറഞ്ഞത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...