
general
എപ്പോഴാണ് റൊമാന്റിക്ക് സ്പാര്‍ക്ക് വന്നത്? അവതാരകയുടെ ചോദ്യത്തിന് താരദമ്പതികൾ പറഞ്ഞ മറുപടി
എപ്പോഴാണ് റൊമാന്റിക്ക് സ്പാര്‍ക്ക് വന്നത്? അവതാരകയുടെ ചോദ്യത്തിന് താരദമ്പതികൾ പറഞ്ഞ മറുപടി

നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഹാസ്യകഥാപാത്രമായും, സഹനടനായും, നടനായും, വില്ലനായും അങ്ങനെ എന്ത് തരം വേഷവും അസാധ്യമായി അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടു തന്നെ താരം ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
1986 ല്‍ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാര്‍ വിവാഹം കഴിച്ചത്. സായ്കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം 2007 ലാണ് അവസാനിപ്പിക്കുന്നത്. തുടര്‍ന്ന് ബിന്ദു പണിക്കരെ താരം വിവാഹം കഴിച്ചു. ഏറെ കാലമായി ലിവിങ് ടുഗദറിലായിരുന്ന താരങ്ങൾ ആറു വർഷം മുൻപാണ് വിവാഹിതരാവുന്നത്.
ഇപ്പോഴിതാ പ്രണയവിവാഹത്തെകുറിച്ചുള്ള ചോദ്യത്തിന് ബിന്ദു പണിക്കരും സായി കുമാറും നൽകിയ മറുപടി ശ്രദ്ധ നേടുന്നു
എപ്പോഴാണ് റൊമാന്റിക്ക് സ്പാര്‍ക്ക് വന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. തങ്ങൾക്ക് അങ്ങനെ റൊമാന്റിക് സ്പാർക്ക് ഒന്നും ഉണ്ടായിട്ടില്ല. അത് കുറച്ചാളുകൾ ചേർത്ത് ആക്കിയതാണ് എണ്നയിരുന്നു ഇരുവരും മറുപടി നൽകിയത്.
‘ഞങ്ങള്‍ക്കങ്ങനെ റൊമാന്റിക് സ്പാര്‍ക്കൊന്നുമുണ്ടായിട്ടില്ല. അത് കുറച്ച് ആള്‍ക്കാരെല്ലാം ചേര്‍ത്ത് ആക്കിയതാണ്. ഞങ്ങള്‍ രണ്ടും രണ്ട് വഴിയിലൂടെ പോയതാണ്. അതിനെ എവിടെയോ കൊണ്ടു വന്ന് കുറച്ച് ആള്‍ക്കാര്‍ ഉരച്ച് അതിനകത്ത് നിന്ന് തീ വന്നതാണ്. വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു. അത്രയേ സംഭവിച്ചുള്ളൂ എന്നാണ് അഭിമുഖത്തില്‍ ഇരുവരും പറഞ്ഞത്.
ഭർത്താവിന്റെ വിയോഗശേഷം ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന സമയത്താണ് അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം ലഭിച്ചത്. സഹോദരന്റെ നിർബന്ധമായിരുന്നു അതിൽ താനും പങ്കെടുക്കണം എന്നത്. സായ് ചേട്ടനും ആ ഷോയിലുണ്ടായിരുന്നു. അതിന് ശേഷം പല കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു.പിന്നെയാണ് സായ് ചേട്ടനും ചേച്ചിയുടെ ഭര്‍ത്താവും ആലോചനയുമായി വന്നത്’ ബിന്ദു പണിക്കർ പറഞ്ഞു
മകളെക്കുറിച്ചായിരുന്നു തന്റെ ചിന്തയെന്നും മകളുടെ കാര്യം ഒക്കെയാണ് എന്നറിഞ്ഞതോടെയാണ് വിവാഹത്തിന് സമ്മതിച്ചതെനും നടി വ്യക്തമാക്കിയിരുന്നു. സ്‌ക്രീനില്‍ വില്ലനാവാറുണ്ടെങ്കിലും ജീവിതത്തില്‍ സായ് കുമാർ വളരെ സോഫ്റ്റാണെന്നാണ് ബിന്ദു പണിക്കര്‍ പറഞ്ഞത്.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...