
Malayalam
സുധ കൊങ്കരയുടെ ചിത്രത്തില്‍ സൂര്യയുടെ നായികയായി നസ്രിയ; പ്രധാന വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും
സുധ കൊങ്കരയുടെ ചിത്രത്തില്‍ സൂര്യയുടെ നായികയായി നസ്രിയ; പ്രധാന വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും

‘സുരറൈ പോട്ര്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43 മത്തെ ചിത്രമായിരിക്കുമിത്.
ഇതുവരെ പേരിടാത്ത ചിത്രത്തിന് #surya43 എന്നാണ് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത്. മലയാളി താരം നസ്രിയയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. കൂടാതെ മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
‘സുരറൈ പോട്രുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ചിത്രം കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇതൊരു ബയോപിക് ചിത്രമല്ല, പക്ഷേ വലിയ ബഡ്ജറ്റില്‍ വരുന്നൊരു ചിത്രമാണ്. ഇതെന്റെ പാഷന് പ്രൊജക്ട് ആണെന്ന് ഞാന്‍ കരുതുന്നു, സൂര്യയും അതുപോലെ തന്നെ ആവേശത്തിലാണ്.’ ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുധ കൊങ്കര പറഞ്ഞു.
സുധയുടെ കൂടെ സംവിധായകന് നളന് കുമാരസ്വാമിയാണ് തിരക്കഥയില്‍ പങ്കാളിയാവുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2D എന്റെര്ടൈന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...