
Malayalam
മെഗാസ്റ്റാറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തി അഹാന കൃഷ്ണ; വൈറലായി വീഡിയോ
മെഗാസ്റ്റാറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തി അഹാന കൃഷ്ണ; വൈറലായി വീഡിയോ
Published on

അഹാന കൃഷ്ണയെ നായികയാക്കി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാന്‍സി റാണി എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഒരു മമ്മൂട്ടി ഫാന്‍സ് സോംഗ് ആണ് പുറത്തെത്തിയിരിക്കുന്നത്. അഹാന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രമടക്കം മമ്മൂട്ടി ആരാധികയായാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ദീപക് രാമകൃഷ്ണന്, ടിറ്റോ പി തങ്കച്ചന് എന്നിവരുടെ വരികള്‍ക്ക് മനു ഗോപിനാഥ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന് ആണ് ആലപിച്ചിരിക്കുന്നത്. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അഹാന കൃഷ്ണയ്ക്കൊപ്പം അജു വര്‍ഗീസ്, അര്ജുന് അശോകന്, ലാല്‍, ശ്രീനിവാസന്, സണ്ണി വെയ്ന്‍, വൈശാഖ് നായര്‍, മല്ലിക സുകുമാരന്‍, ഇന്ദ്രന്‍സ്, ലെന, മാമുക്കോയ, ഇര്‍ഷാദ് അലി, ധ്രുവന്, വിശാഖ് നായര്‍, അബു സലിം, അനീഷ് ജി മേനോന്, തെന്നല്‍ അഭിലാഷ്, സോഹന്‍ സീനുലാല്‍, പൌളി വില്‍സണ്‍, സുധീര്‍ കരമന, കോട്ടയം രമേശ്, നന്ദു പൊതുവാള്, വിഷ്ണു ഗോവിന്ദ്, സൂരജ് തേലക്കാട്, അച്യുതാനന്ദന്, ഏലൂര്‍ ജോര്‍ജ്, ഷൈന്‍ സി ജോര്‍ജ്, കോട്ടയം പുരുഷന്, ബേബി, അസീസ് നെടുമങ്ങാട്, വെട്രി, ഫ്രാങ്കോ ഡേവിസ്, ജോളി ചിറയത്ത്, ഐറീന മോഹിനി മിഹാല്‍കോവിച്ച്, ശങ്കരന്, മാലാ പാര്‍വ്വതി, മിയാ എസ്സ മെഹക്.
സിനിമയുടെ റിലീസ് കാണാതെ സംവിധായകന് മനു ജെയിംസ് വിടപറഞ്ഞത് സിനിമാലോകത്തിന് തന്നെ ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു. ഫെബ്രുവരി 25 ന് ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ തുടരവെ 31ാം വയസ്സിലായിരുന്നു മനു ജയിംസിന്റെ അന്ത്യം. 130 ല്‍ അധികം പുതുമുഖങ്ങളെയാണ് മനു തന്റെ ആദ്യ ചിത്രത്തില്‍ അണിനിരത്തിയത്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...