കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി വീണ്ടും എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ആത്മീയ നേതാവായ സദ്ഗുരുവിന്റെ ഒരു വീഡിയോ പങ്കുവച്ചാണ് നടി ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ കീഴടക്കി ഭരിച്ചിരുന്ന ശക്തികള്‍ നല്കിയ പേര് സ്വീകരിച്ചത് തെറ്റാണെന്നും അത് നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതാണെന്നും സദ്ഗുരു വീഡിയോയില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കങ്കണയുടെ പ്രതികരണം. ഭാരതം എന്ന പേര് ഇന്ത്യയിലേയ്ക്ക് മാറ്റിയതില്‍ നമുക്ക് തെറ്റ് പറ്റിയോ? എന്ന ചോദ്യത്തിന് അത് ഒരു ഗുരുതരമായ തെറ്റാണ്.
കാരണം കീഴടക്കുന്ന ശക്തികള്‍ നിങ്ങളെ കീഴടക്കുമ്പോഴെല്ലാം അവര്‍ ആദ്യം ചെയ്യുന്നത് നിങ്ങളുടെ പേര് മാറ്റുക എന്നതാണ് എന്നും നിങ്ങളുടെ ഐഡന്റിറ്റി എടുത്തുകളയാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഭരതനെ വീണ്ടും മഹത്തരമാക്കാനുള്ള സമയമാണിത് എന്നും സദ്ഗുരു പറയുന്ന വീഡിയോ പങ്കുവച്ചാണ് കങ്കണ പ്രതികരണം അറിയിച്ചത്.
‘പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്റെ ഗുരു പറഞ്ഞിരുന്നു, ഞാന്‍ അദ്ദേഹത്തിന്റെ കാലിലെ പൊടിയല്ലാതെ മറ്റൊന്നുമല്ല എന്ന്. അദ്ദേഹം കൈലാസ യാത്രയിലാണ്, അദ്ദേഹത്തിന് ഇതുവരെ ഇക്കാര്യമൊന്നും അറിയില്ല, പക്ഷേ ഈ രാജ്യത്തിന്റെ പേരിന്റെ ഈ ശ്രദ്ധേയമായ മാറ്റം അദ്ദേഹത്തില്‍ സന്തോഷത്തിന്റെ സന്തോഷ കണ്ണീരണിയിക്കും. അദ്ദേഹം മടങ്ങിവരും. പക്ഷെ ഇന്ത്യയിലേയ്ക്കല്ല, തന്റെ പ്രിയപ്പെട്ട ഭാരതത്തിലേയ്ക്ക്’ കങ്കണ കുറിച്ചു.
അതേസമയം ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കി മാറ്റണമെന്ന് താന്‍ 2 വര്‍ഷം മുമ്പേ പറഞ്ഞതാണെന്ന് നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ മുമ്പ് നടത്തിയ പരാമര്‍ശത്തിന്റെ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് കങ്കണ ഇക്കാര്യം പങ്കുവച്ചത്. 2021ല്‍ ആണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നത്. ‘ചിലര്‍ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു.. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അടിമ നാമത്തില്‍ നിന്ന് മോചിതനായി… ജയ് ഭാരത്’, എന്നാണ് സ്ക്രീന്‍ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...