Connect with us

‘നിങ്ങള്‍ എപ്പോഴെങ്കിലും മലയാള സിനിമകള്‍ കണ്ടിട്ടുണ്ടോ? തീര്‍ച്ചയായും കാണണം; മലയാള സിനിമകളെ പുകഴ്ത്തി പാക് നടി

News

‘നിങ്ങള്‍ എപ്പോഴെങ്കിലും മലയാള സിനിമകള്‍ കണ്ടിട്ടുണ്ടോ? തീര്‍ച്ചയായും കാണണം; മലയാള സിനിമകളെ പുകഴ്ത്തി പാക് നടി

‘നിങ്ങള്‍ എപ്പോഴെങ്കിലും മലയാള സിനിമകള്‍ കണ്ടിട്ടുണ്ടോ? തീര്‍ച്ചയായും കാണണം; മലയാള സിനിമകളെ പുകഴ്ത്തി പാക് നടി

മലയാള സിനിമകള്‍ക്ക് ഭാഷാഭേദമന്യേ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മലയാള സിനിമയെ വാനോളമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനി താരം മാഹിര ഖാന്‍. മലയാള സിനിമകള്‍ അതിമനോഹരമാണെന്നും അത് തീര്‍ച്ചയായും കാണണമെന്നുമാണ് മാഹിര പറയുന്നത്. ഷാരൂഖ് ഖാന്റെ ‘റയീസ്’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് പിന്നാലെയാണ് താരം ഇന്ത്യയില്‍ ശ്രദ്ധ നേടുന്നത്.

പിന്നാലെ താരം ഒരു റൗണ്ട് ടേബിള്‍ ഡിസ്‌കഷനിലില്‍ മലയാള സിനിമയെക്കുറിച്ച് താരം സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

‘നിങ്ങള്‍ എപ്പോഴെങ്കിലും മലയാള സിനിമകള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ തീര്‍ച്ചയായും കാണണം. അവര്‍ സിനിമകള്‍ ബോളിവുഡിലേക്ക് വിറ്റ് കൂടുതല്‍ പണം സമ്പാദിക്കുന്നു എന്നാണു ഞാന്‍ മനസ്സിലാക്കിയത്. അത് തെറ്റാണോ എന്നെനിക്കറിയില്ല. പക്ഷെ അവരുടെ സിനിമയുടെ ആശയങ്ങള്‍, സംവിധാനം, ലൈറ്റിങ് എല്ലാം നിങ്ങളെ അത്ഭുതപ്പെടുത്തും’ എന്നാണ് താരം പറഞ്ഞത്.

ഇതിനിടെ ‘കെജിഎഫ്’ മലയാളം സിനിമയാണോ എന്ന് ചോദിക്കുന്ന ആളെ മാഹിര തിരുത്തുന്നുമുണ്ട്. ഞാന്‍ തെലുങ്കു, തമിഴ് സിനിമകളെ കുറിച്ചല്ല പറയുന്നത് മലയാളം സിനിമകളെ കുറിച്ചാണ് പറയുന്നതെന്നും താരം പറയുന്നുണ്ട്.

മോഹന്‍ലാല്‍, പൃഥ്വിരാജ് പ്രിയദര്‍ശന്‍ എന്നിവരെക്കുറിച്ചും വിഡിയോയില്‍ സംസാരിക്കുന്നുണ്ട്. പൃഥ്വിരാജിനെ ഒരിക്കല്‍ കണ്ടിരുന്നുവെന്നും മാഹിര പറഞ്ഞു. മോഹന്‍ലാലിന്റെ സിനിമകള്‍ അല്ലേ ബോളിവുഡ് റീമേക് ചെയ്യുന്നത് എന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ സിനിമ പ്രേക്ഷര്‍ക്കിടയില്‍ ഈ ക്ലിപ്പ് ഹിറ്റായിരിക്കുകയാണ്.

More in News

Trending

Recent

To Top