ഏറെ വേദനിക്കുമ്പോൾ സന്തോഷിക്കുമ്പോൾ ഓടി ചെല്ലുന്നൊരിടമുണ്ട് എനിക്ക് ….സന്തോഷം പങ്കുവെച്ച് ഹരിത

മലയാള ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് ശ്യാമാംബരം. അടുത്തിടെയായിരുന്നു പരമ്പര ആരംഭിച്ചത്. എന്നാല്‍ മികച്ച സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന പരമ്പരയിൽ ശ്യാമ എന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്.ശ്യാമയായി എത്തുന്നത് ഹരിതയാണ്. പലവിധ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ശ്യാമ ഒരു കൃഷ്ണഭക്തയാണ്. പ്രതിസന്ധിഘട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ശ്യാമയെ രക്ഷപെടുത്താൻ സാക്ഷാൽ ശ്രീകൃഷ്ണൻ എത്തുന്നതും, അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ശ്യാമ ജീവിതത്തിൽ ഉയരത്തിലെത്തുന്നതുമാണ് കഥാതന്തു. ഇപ്പോഴിതാ അപ്രതീക്ഷിതമായി തന്നിലേക്ക് എത്തിയ ഒരു ഭാഗ്യത്തെ കുറിച്ച് പറയുകയാണ് ഹരിത.
ഏറെ വേദനിക്കുമ്പോൾ സന്തോഷിക്കുമ്പോൾ ഓടി ചെല്ലുന്നൊരിടമുണ്ട് എനിക്ക്… ശ്യാമ എന്ന കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ, ഇന്നത്തെ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്ന പോലെ ഒരു കഥയോ കഥാപാത്രമാണോ എന്നോ എന്ന സംശയം കൊണ്ട് ഞങ്ങൾ ഏറ്റവുമധികം വിളിച്ചതും ആ പേര് തന്നെ…. വളരെ യാദൃശ്ചികമായി എങ്കിലും കഥാപാത്രത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ കഥയുടെ ഗതിയെ ഏറ്റവും അധികം സ്വാധീനിക്കുന്ന ആ തിരുമുറ്റത്ത് എത്തി…ശ്യാമക്ക് വേണ്ടിയുള്ള സ്പെഷ്യൽ മേക്കപ്പ് ചെയ്യുമ്പോൾ ഈ കഥാപാത്രവും ആ തിരുമുറ്റത്ത് എത്തിയാൽ എന്തായിരിക്കും എന്ന് ഞങ്ങൾ എല്ലാവരും ചിന്തിച്ചിരുന്നു… അതാണ് യഥാർഥ്യമായത്… ഏത് കഥാപാത്രത്തിന് വേണ്ടിയാണോ അത് ചിന്തിച്ചത് അതേ ലുക്കിൽ തന്നെ തിരുസന്നിധിയിൽ കയറാനും ആ കഥാപാത്രത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനും ഉള്ള ഭാഗ്യം പോലെ എന്റെ ടീമിന് ആണ് നന്ദി.
ക്ഷേത്രചാരങ്ങളെയും ക്ഷേത്ര മര്യാദകളെയും അംഗീകരിച്ചും,ഭക്ഷണം പോലും കഴിക്കാതെ ഒരു പകൽ മുഴുവൻ അവിടെ കഷ്ടപ്പെട്ട് എല്ലാ സീന്സും കൃത്യമായി എടുക്കാനും കട്ടക്ക് കൂടെ നിന്ന എല്ലാവർക്കും നന്ദി- ഹരിത കുറിച്ചു.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...
സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ...