എന്റെ ഏറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു ; പുതിയ വിശേഷങ്ങളുമായി അൻഷിത അക്ബർഷ!
Published on

സീ കേരളത്തിലെ കബനി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന സീരിയൽ നടിയാണ് അൻഷിത അകബർഷാ. ഒരുപക്ഷേ കൂടുതൽ മലയാളി പ്രേക്ഷകരും അൻഷിതയെ ഏറ്റവും ശ്രദ്ധിച്ചു തുടങ്ങിയത് ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിൽ പ്രധാന വേഷത്തിൽ അഭിനയിച്ചപ്പോഴാണ്. കൂടെവിടെ കൂടാതെ ചെല്ലമ്മ എന്ന തമിഴ് സീരിയലിലും അൻഷിത അഭിനയിക്കുന്നുണ്ട്.
ടൈറ്റിൽ റോളിലും അൻഷിത തന്നെയാണ് അഭിനയിക്കുന്നത്. തമിഴ് സീരിയൽ രംഗത്ത് പ്രശസ്തനായ നടൻ അർണവാണ് ചെല്ലമ്മയിൽ അൻഷിതയുടെ നായകൻ.
കൂടെവിടെയിൽ ബിബിനാണ് അൻഷിതയുടെ നായകൻ.കൂടെവിടെയ്ക്ക് മുമ്പ് കബനി അടക്കമുള്ള സീരിയലുകളിലും അൻഷിത അഭിനയിച്ചിരുന്നു. അടുത്തിടെ ചില വിവാദങ്ങളിലും താരം കുടുങ്ങിയിരുന്നു. ചെല്ലമ്മ സീരിയൽ നായകൻ അർണവുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു വിവാദം. ഇത്തരം പ്രശ്നങ്ങളും ഷൂട്ടിങ് തിരക്കുകളും എല്ലാം കൊണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി അൻഷിത തന്റെ യുട്യൂബ് ചാനലിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
സീരിയലിലൂടെ അല്ലാതെ അൻഷിത തന്റെ ആരാധകരുമായി സംവദിക്കാൻ ഉപയോഗിച്ചിരുന്നത് യുട്യൂബ് ചാനലായിരുന്നു. ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയും തന്റെ വീട്ടുവിശേഷങ്ങളും മറ്റുമെല്ലാം യുട്യൂബ് ചാനൽ വഴി താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അൻഷിതയുടെ യുട്യൂബ് ചാനൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു.
അൻഷിത എന്തുകൊണ്ടാണ് യുട്യൂബ് ചാനൽ വഴി വീഡിയോകൾ അപ്ലോഡ് ചെയ്യാത്തതെന്ന് ആരാധകർ കമന്റിലൂടെ ചോദിക്കാറുമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായി കുറച്ച് ദിവസം മുമ്പ് അൻഷിത യുട്യൂബ് ചാനലിൽ തിരിച്ചെത്തി.തന്റെ ഇരുപത്തിയാറാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തിരിച്ച് വരവ് താരം അറിയിച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. എന്റെ ഏറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു എന്ന് തലക്കെട്ട് നൽകി ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ് അൻഷിത പങ്കുവെച്ചത്.
ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടായിരുന്നു അത്. സ്ഥിരമായി താരത്തിന് വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് കൊടുക്കാറുള്ള ഇവാൻഷി ബൊട്ടീക്കാണ് ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിനായി അൻഷിതയ്ക്ക് വസ്ത്രം ഡിസൈൻ ചെയ്ത് കൊടുത്തത്. റോസ് നിറത്തിലുള്ള ലെഹങ്കയായിരുന്നു താരം ധരിച്ചിരുന്നത്. ലെഹങ്കയണിച്ച് മേക്കപ്പ് ഇട്ട് ഒരുങ്ങിക്കൊണ്ടിരുന്നപ്പോൾ തനിക്ക് കല്യാണം കഴിക്കാൻ തോന്നുന്നുവെന്ന് അൻഷിത പറയുന്നുണ്ടായിരുന്നു.
ഒപ്പം തന്നെ സമയം ആകുമ്പോൾ കല്യാണം കഴിക്കാമെന്നും താരം കൂട്ടിച്ചേർത്തു. അൻഷിതയ്ക്കൊപ്പം ഇവാൻഷി ബൊട്ടീക്കിന്റെ ഉടമയുടെ മകളും ഫോട്ടോഷൂട്ടിനുണ്ടായിരുന്നു. സീരിയൽ താരവും അൻഷിതയുടെ സുഹൃത്തുമായ മാൻവിയും ഈ ഫോട്ടോഷൂട്ടിന്റെ ഭാഗമാകേണ്ടതായിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്ക് കാരണം മാൻവിക്ക് എത്താൻ സാധിച്ചില്ല.
ഒന്നര വർഷത്തിന് ശേഷമാണ് താൻ ഇത്ര മനോഹരമായൊരു ഫോട്ടോഷൂട്ട് ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ സന്തോഷവതിയാണെന്നും അൻഷിത പറഞ്ഞു. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. എല്ലാവരും ഒരേ സ്വരത്തിൽ ഫോട്ടോഷൂട്ട് ഗംഭീരമായിരുന്നുവെന്നാണ് കുറിച്ചത്.എല്ലാ വശത്ത് നിന്നും ആളുകൾ ആക്രമിക്കാൻ തുടങ്ങിയതോടെ ആത്മഹത്യ ചെയ്താലോ എന്ന ചിന്തയിലേക്ക് വരെ താൻ എത്തിയെന്നും അവസാനം അതിന് തുനിഞ്ഞുവെന്നും ആ സമയത്ത് വന്ന ഒരു ഫോൺ കോൾ കാരണമാണ് താൻ ഇന്നും ജീവനോടെ ഇരിക്കുന്നതെന്നും അൻഷിത അടുത്തിടെ താൻ കഴിഞ്ഞ കുറച്ച് നാളുകളിൽ അനുഭവിച്ച വേദന പങ്കുവെച്ച് പറഞ്ഞത് വൈറലായിരുന്നു.
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...
സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....