തമിഴ് ചിത്രം ജയിലര്‍ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

തമിഴ് ചിത്രം ജയിലര്‍ ഒടിടിയിലേക്ക്. സെപ്റ്റംബര്‍ 7 ആണ് ഒടിടി റിലീസ് തീയതി. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക.
ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തമിഴ് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രം രജനികാന്തിന്റെ താരപരിവേഷത്തെ കാലാനുസൃതമായി പുതുക്കി അവതരിപ്പിച്ച ചിത്രമാണ്. മറുഭാഷകളിലെ ജനപ്രിയ താരങ്ങളെ അതിഥിവേഷങ്ങളില്‍ അവതരിപ്പിച്ചതും ചിത്രത്തിന്റെ കളക്ഷന്‍ വര്‍ധിപ്പിച്ച ഘടകമാണ്
സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമാക്കി ഓഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രം ലഭിച്ച ചിത്രം മികച്ച ഇനിഷ്യലും നേടി. സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട രണ്ടാഴ്ചത്തെ ആഗോള ഗ്രോസ് 525 കോടി ആയിരുന്നു.
അതേസമയം ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രജനികാന്തിനും സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാറിനും നിര്‍മ്മാതാക്കള്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 1.24 കോടി വില വരുന്ന ബിഎംഡബ്ല്യു എക്സ് 7 കാര്‍ ആണ് സണ്‍ പിക്ചേഴ്സ് രജനിക്ക് സമ്മാനമായി കൊടുത്തത്. നെല്‍സണ്‍ 1.44 കോടി വിലയുള്ള പോര്‍ഷെ മക്കാന് എസ് എന്ന കാറും. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്. നേരത്തെ നല്കിയ 110 കോടി പ്രതിഫലത്തിന് പുറമെ പ്രോഫിറ്റ് ഷെയറിംഗ് പ്രകാരമുള്ള 100 കോടിയുടെ ചെക്കും സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന് കഴിഞ്ഞ ദിവസം സൂപ്പര്‍താരത്തിന് കൈമാറിയിരുന്നു.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...