
News
വണ്ടി വന്ന് ഇടിച്ച് തെറിപ്പിച്ചു, കാറിനകത്തുള്ള ബി.ജെ.പി കൊടി കണ്ടിട്ട് അസഹിഷ്ണുതയാണ്; കൃഷ്ണകുമാർ
വണ്ടി വന്ന് ഇടിച്ച് തെറിപ്പിച്ചു, കാറിനകത്തുള്ള ബി.ജെ.പി കൊടി കണ്ടിട്ട് അസഹിഷ്ണുതയാണ്; കൃഷ്ണകുമാർ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനം തന്‍റെ കാറിൽ മനഃപൂർവം ഇടിച്ചുതെറിപ്പിച്ചെന്ന് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. പുതുപ്പള്ളിയിലേക്ക് തെരഞ്ഞടുപ്പ് പ്രചരണത്തിന് പോകുമ്പോഴായിരുന്നു സംഭവമെന്നും കാറിനകത്തുള്ള ബി.ജെ.പിയുടെ കൊടി കണ്ടിട്ട് ഇവർക്ക് അസഹിഷ്ണുതയാണെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.
പുതുപ്പള്ളിയിലേക്ക് തെരഞ്ഞടുപ്പ് പ്രചരണത്തിന് പോകുമ്പോൾ പന്തളം എത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വരുന്നുണ്ടായിരുന്നു. പൊലീസ് വാഹനം വരുമ്പോൾ സ്ഥലം ഉണ്ടെങ്കിലേ മാറ്റിക്കൊടുക്കാൻ പറ്റൂ, വണ്ടി തൂക്കി മാറ്റാൻ പറ്റില്ല. കുറച്ച് മുന്നോട്ട് പോയി ഒതുക്കി കൊടുക്കാം എന്ന് കരുതുമ്പോഴേക്ക് വണ്ടി വന്ന് ഇടിച്ച് തെറിപ്പിക്കുകയാണ്. കാരണം, കാറിനകത്തുള്ള ബി.ജെ.പിയുടെ കൊടി കണ്ടിട്ട് ഇവർക്ക് അസഹിഷ്ണുതയാണ്.
അവർ ചീത്ത വിളിക്കുമ്പോൾ തിരിച്ച് വിളിക്കാൻ അറിയാഞ്ഞിട്ടല്ല. പേടിയുമില്ല. യൂനിഫോമിലുള്ളവരോട് അപമര്യാദയായി പെരുമാറരുതെന്ന് സർവീസിലുണ്ടായിരുന്ന അച്ഛൻ പറഞ്ഞിട്ടുണ്ട്. മൊത്തം പൊലീസ് ഫോഴ്സിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന ഇത്തരം കാക്കിക്കുള്ളിലെ കാപാലികന്മാരുണ്ട്, ഗുണ്ടകളാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി എതിർക്കാം. പക്ഷേ ഇത്തരം ഗുണ്ടാ പ്രവൃത്തികളും അപായപ്പെടുത്താൻ ശ്രമിക്കുന്ന പരിപാടികളും ഒരിക്കലും നിലനിൽക്കില്ല. ഇത് ഈ പാർട്ടിയുടെ തന്നെ അന്ത്യം കുറിക്കാൻ പോകുന്ന നടപടികളുടെ തുടക്കമാണ് -കൃഷ്ണകുമാർ പറഞ്ഞു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്‍റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...