
Malayalam
അഞ്ജാതനെ കെട്ടിപിടിച്ച് ചുംബനം ഏറ്റുവാങ്ങി അഭയ ഹിരണ്മയി, ഇതെന്റെ പൂമ്പാറ്റയെന്ന് താരം; ചിത്രം വൈറൽ
അഞ്ജാതനെ കെട്ടിപിടിച്ച് ചുംബനം ഏറ്റുവാങ്ങി അഭയ ഹിരണ്മയി, ഇതെന്റെ പൂമ്പാറ്റയെന്ന് താരം; ചിത്രം വൈറൽ
Published on

മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്തയാളാണ് അഭയ ഹിരണ്മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിംഗ് ടുഗദറും പിന്നീട് ഇരുവരും പിരിഞ്ഞതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ചര്‍ച്ചയായ വിഷയങ്ങളാണ്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദർ അമൃത സുരേഷുമായി അടുക്കുന്നത്.
ഇപ്പോഴിതാ അഭയ ഹിരൺമയി പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അഞ്ജാതനായ ഒരാൾ അഭയയെ എടുത്ത് ചുംബിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ചിത്രത്തിലുള്ള പുരുഷന്റെ മുഖം വ്യക്തമല്ല.
‘പൂമ്പാറ്റ’ എന്നാണ് ചിത്രത്തിന് അഭയ നൽകിയിരിക്കുന്ന ക്യാപ്ഷൻ. കൂടാതെ ഹാപ്പിനസ്, ട്രാവലർ, ലവ്, ലൈഫ് എന്നീ ഹാഷ്ടാഗുകളും അഭയ ഹിരൺമയി നൽകിയിട്ടുണ്ട്. ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.
പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ഏറെയും ആളുകൾ ചോദിക്കുന്നത്. നിങ്ങൾ സ്നേഹം അർഹിക്കുന്നുവെന്നാണ് മറ്റ് ചിലർ കുറിച്ചത്. കൂടെയുള്ള പുരുഷന്റെ മുഖം കാണിക്കൂ എന്നുള്ള ആവശ്യവുമായും നിരവധി പേർ എത്തിയിട്ടുണ്ട്. നിങ്ങളെ ഓർത്ത് സന്തോഷിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ സിംഗിൾ അല്ലെന്നും കമ്മിറ്റഡാണെന്നും അടുത്തിടെ അഭയ ഹിരൺമയി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ആരെയും കല്യാണം കഴിക്കാന്‍ വയ്യ. എനിക്ക് കല്യാണം കഴിക്കണ്ട എന്നായിരുന്നു അഭയയുടെ മറുപടി. നേരത്തെ അഭിമുഖത്തിൽ താൻ സിംഗിൾ അല്ലെന്ന് അഭയ ഹിരൺമയി പറഞ്ഞതിനുള്ള ഉത്തരമാണ് ഇപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ചിത്രം.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...