ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് ഒപ്പമുള്ള ആദ്യ ഓണം ; ചിത്രങ്ങളുമായി മൗനരാഗം താരങ്ങൾ

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. സംപ്രേക്ഷണം തുടങ്ങി നാളുകള്‍ ഒരുപാടായെങ്കിലും പരമ്പര പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും ടോപ്പില്‍ തന്നെയാണ്.നായികയായ കല്യാണിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായ് ആണ്.
നലീഫ് ജിയയാണ് നായകനായ കിരണിനെ അവതരിപ്പിക്കുന്നത്. ഇരുവരും മലയാൡകളല്ല. എങ്കിലും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവരാണ് ഇരുവരും. പ്രദീപ് പണിക്കരുടെ രജനയില്‍ ഒരുങ്ങുന്ന പരമ്പര ഇപ്പോഴും റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്നില്‍ തന്നെയുണ്ട്. കല്യാണിയും കിരണും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ്.
ഏഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്‍ടം സ്വന്തമാക്കിയ പരമ്പരയാണ് ‘മൗനരാഗം’. നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ ‘കല്യാണി’യെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം.
പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘കല്യാണി’, അഥവാ ഐശ്വര്യ റാംസായ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം സഹ താരം നലീഫിനൊപ്പമുള്ള രസകരമായ റീൽസുമായി എത്താറുണ്ട്. ‘കിരൺ’ എന്ന കഥാപാത്രത്തെയാണ് നലീഫ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. സീരിയലിലെ കഥാഗതിയില്‍ ഇരുവർക്കും കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.
ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി സീരിയലിലെ കുടുംബചിത്രം പങ്കുവെക്കുകയാണ് ഐശ്വര്യയും നലീഫും. കുഞ്ഞിനെ കൈയിലെടുത്ത് നാടൻ സാരിയും ജുബ്ബയും മുണ്ടുമൊക്കെ അണിഞ്ഞാണ് താരങ്ങളുടെ പുതിയ ചിത്രങ്ങൾ. ‘ആദ്യ കുടുംബചിത്രം. ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് ഒപ്പമുള്ള ആദ്യ ഓണം’ എന്ന ക്യാപ്‌ഷനോടെയാണ് ഐശ്വര്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മൗനരാഗം ആരാധകരുടെ നീണ്ട കമന്റുകളാണ് താരങ്ങൾക്ക് ലഭിക്കുന്നത്. സീരിയലിനെ പ്രശംസിച്ചും താരങ്ങളുടെ അഭിനയത്തെ അഭിനന്ദിച്ചുമെല്ലാം പ്രേക്ഷകർ എത്തുന്നുണ്ട്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം’. ‘ഭാര്യ’ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയതഊമപ്പെണ്ണിനെ അവതരിപ്പിക്കുന്ന ഐശ്വര്യ ജീവിതത്തിലും ഊമയാണോ എന്ന് പ്രേക്ഷകര്‍ പലപ്പോഴും ചോദിക്കാറുണ്ട്. അതിന് കാരണം താരം ഇതുവരെ അഭിമുഖങ്ങള്‍ നല്‍കുകയോ ഏതെങ്കിലും വേദിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്. പരമ്പരയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോകളിലൊന്നും ഐശ്വര്യ സംസാരിച്ച് കണ്ടിട്ടില്ല. ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ്‌സ് വേദിയില്‍ പോലും ഐശ്വര്യ സംസാരിച്ചിട്ടുണ്ട്.
പരമ്പരയ്ക്കായി താന്‍ ആംഗ്യഭാഷ പഠിച്ചതാണെന്നാണ് ഐശ്വര്യ ആംഗ്യത്തിലൂടെ തന്നെ പറയുന്നത്. അതേസമയം, ഐഷുവിന്റെ ആംഗ്യ ഭാഷ തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നാണ് ചിരിച്ചു കൊണ്ട് നലീഫും പറയുന്നത്. എത്രകാലം ഈ രീതിയില്‍ ഉള്ള സംസാരം ഉണ്ടാകും എന്ന് ചോദിക്കുമ്പോള്‍ അധികം വൈകാതെ സീരിയലിലെ കഥാപാത്രത്തിന് ശബ്ദം ലഭിക്കുമെന്നമാണ് താരങ്ങള്‍ അറിയിച്ചത്. പരമ്പരയുടെ കഥ പോകുന്നതും ഈയ്യൊരു തരത്തിലൂടെയാണ്.
ഇതിനിടെ പരമ്പരകളൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. മലയാളികള്‍ക്ക് തങ്ങളിപ്പോള്‍ അവരുടെ വീട്ടിലെ അംഗങ്ങളാണെന്നാണ് നലീഫ് പറയുന്നത്. പുറത്ത് പോകുമ്പോള്‍ ഫ്രീയായി ഫുഡ് ലഭിക്കുകയും ക്യൂവില്‍ നില്‍ക്കാതെ കടത്തി വിടുമെന്നും ഇരുവരും പറയുന്നു. ഐശ്വര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയപ്പോള്‍ ക്യൂവില്‍ നിര്‍ത്താതെ കടത്തി വിട്ടെന്നാണ് ഐശ്വര്യ പറയുന്നത്.
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...